2018 ഫെബ്രുവരി ഒന്ന് മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2010 സ്കീം) പരീക്ഷയ്ക്കു 2018 ജനുവരി ഒന്നു മുതൽ 15 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 17 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 19 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ അഡ്മിറ്റ് കാർഡ്
2018 ജനുവരി മൂന്ന് മുതലാരംഭിക്കുന്ന പോസ്റ്റ് എംഎസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2018 ജനുവരി മൂന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2010, 2011, 2012 , 2013 ആൻഡ് 2014 പ്രവേശനം) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.