പരീക്ഷകൾ മാറ്റിവച്ചു
2018 ജനുവരി 29 മുതലാരംഭിക്കാനിരുന്ന ഫസ്റ്റ് സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പരീക്ഷകളും, ഫെബ്രുവരി അഞ്ചു മുതലാരംഭിക്കാനിരുന്ന ഫസ്റ്റ് സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പരീക്ഷാതിയതി
2018 ഫെബ്രുവരി അഞ്ചു മുതലാരംഭിക്കുന്ന ഒന്നാംവർഷ എം ഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
2018 ജനുവരി പതിനഞ്ചു മുതലാരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2017 സെപ്റ്റംബറിൽ നടത്തിയ തേർഡ് ബിഎഎംഎസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, ഒക്ടോബറിൽ നടത്തിയ തേർഡ് ബിഎഎംഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ജനുവരി 24നകം അപേക്ഷിക്കേണ്ടതാണ്.
അഡ്മിറ്റ് കാർഡ്
2018 ജനുവരി പതിനഞ്ചു മുതലാരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി (2010,2011, 2012,2013, 2014 & 2015 പ്രവേശനം) പരീക്ഷാ അഡ്മിറ്റ് കാർഡ്, നാലാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി (2012 & 2013 പ്രവേശനം) പരീക്ഷാ അഡ്മിറ്റ് കാർഡ് എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.