2018 മാർച്ച് എട്ടു മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫെബ്രുവരി ഒന്നുമുതൽ എട്ടുവരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി പന്ത്രണ്ടുവരെയും, 315 രൂപ സൂപ്പർഫൈനോടുകൂടി 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2018 മാർച്ച് ഏഴ് മുതലാരംഭിക്കുന്ന തേർഡ് ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയ്ക്ക് ഫെബ്രുവരി പന്ത്രണ്ടു മുതൽ പതിനാലു വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി17 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2018 മാർച്ച് പതിനാലു മുതലാരംഭിക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ ഒൻപത് വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 15 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
2018 ഫെബ്രുവരി 22 മുതലാരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.