എംഎസ് സി സുവോളജി സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ 2001 മുതല്‍ 2009 വരെ പ്രവേശനം (നോണ്‍ സിയുസിഎസ്എസ്) വിദ്യാർഥികള്‍ക്കായി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എംഎസ് സി സുവോളജി സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് മാര്‍ച്ച് 15 വരെ സാധാരണ ഫോമില്‍ അപേക്ഷിക്കാം. പരീക്ഷാ ഫീസ്: പേപ്പറൊന്നിന് 2,500 രൂപ. അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ എല്ലാ പകര്‍പ്പുകളും ചലാനും സഹിതം സ്പെഷല്‍ സപ്ലിമെന്ററി എക്സാമിനേഷന് യൂണിറ്റ്, പരീക്ഷാഭവന്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0494 2407367. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ: തീയതി നീട്ടി
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് ആറാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സല്‍ഉല്‍ഉലമ (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി പിഴകൂടാതെ നാളെ വരെയും 150 രൂപ പിഴയോടെ 27 വരെയും നീട്ടി.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്ടൈം ബിടെക് (2014ഉം, 2009ഉം സ്കീം, 2010 മുതല്‍ 2013 വരെ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നാളെ മുതല്‍ മാര്‍ച്ച് 12 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 14 വരെയും അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷക്ക് എട്ടാം സെമസ്റ്റര്‍ ഫലം വന്നതിന് ശേഷം മാത്രം അപേക്ഷിക്കുക.
യുജി ആറാം സെമസ്റ്ററില്‍ തുടര്‍ പഠനം
അഫിലിയേറ്റഡ് കോളജുകളില്‍ 2011 മുതല്‍ 2013 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിന് (സിസിഎസ്എസ്) ചേര്‍ന്ന് ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് എസ്ഡിഇ വഴി ആറാം സെമസ്റ്ററില്‍ (സിയുസിബിസിഎസ്എസ്) പഠനം തുടരാം. ഡെഫിഷന്‍സി പേപ്പറുകള്‍ ഉണ്ടെങ്കില്‍ അവ പുതിയ സ്കീമില്‍ എഴുതണം. ഓണ്‍ലൈനായി പിഴകൂടാതെ 27 വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തില്‍ പറഞ്ഞ രേഖകള്‍ സഹിതം ഡയറക്ടര്‍, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് ഒന്നിനകം ലഭിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.
ക്വട്ടേഷന്‍ ക്ഷണിച്ചു
വയനാട് ചെതലയത്തെ ഗോത്രവര്‍ഗ പഠനവിഭാഗത്തിലെ ഹോസ്റ്റല്‍ മെസ്സ് നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചിനകം ഐടിഎസ്ആര്‍ ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 9447637542, 04936 238500.
പരീക്ഷാഫലം
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്സി പോളിമര്‍ കെമിസ്ട്രി, എംഎസ്സി സൈക്കോളജി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് എട്ട് വരെ അപേക്ഷിക്കാം.