University News
ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ഴ്സു​​മാ​​ർ​​ക്കു കു​​ടും​​ബാ​​രോ​​ഗ്യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​ഠ​​ന​​പ​​രി​​ശീ​​ല​​നം
തൃ​​ശൂ​​ർ: കേ​​ര​​ള ആ​​രോ​​ഗ്യ ശാ​​സ്ത്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ കേ​​ര​​ള ആ​​ർ​​ദ്രം മി​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് സം​​സ്ഥാ​​ന ആ​​രോ​​ഗ്യ വ​​കു​​പ്പി​​ലെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ധാ​​രി​​ക​​ളാ​​യ എ​​ഴു​​പ​​തു ന​​ഴ്സു​​മാ​​ർ​​ക്ക് കു​​ടും​​ബ ആ​​രോ​​ഗ്യ സം​​ബ​​ന്ധി​​യാ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു. അ​​ഞ്ചു മു​​ത​​ൽ, പ​​തി​​നാ​​റു വ​​രെ റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ പ്രോ​​ഗ്രാ​​മാ​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.

പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന​​വ​​ർ അ​​താ​​തു മേ​​ഖ​​ല​​ക​​ളി​​ൽ മ​​റ്റു​​ള്ള ന​​ഴ്സു​​മാ​​രു​​ടെ പ​​രി​​ശീ​​ല​​ക​​രാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു​​ത​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ക്ലാ​​സു​​ക​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ മു​​ഴു​​വ​​ൻ സാ​​ങ്കേ​​തി​​ക സ​​ഹാ​​യ​​ങ്ങ​​ളും ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് നി​​ർ​​വ്വ​​ഹി​​ക്കു​​ന്ന​​ത്.

സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക​​ർ​​ക്ക് പു​​റ​​മേ സം​​സ്ഥാ​​ന ആ​​രോ​​ഗ്യ വ​​കു​​പ്പി​​ലെ വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രും പ​​രി​​ശീ​​ല​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കും.

കു​​ടും​​ബാ​​രോ​​ഗ്യ പ​​രി​​പാ​​ല​​ന രം​​ഗ​​ത്തേ​​യ്ക്കു​​ള്ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ആ​​ദ്യ കാ​​ൽ​​വ​​യ്്പു​​ക​​ളി​​ലൊ​​ന്നാ​​ണി​​തെ​​ന്നും, ഈ ​​സം​​രം​​ഭം ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ പു​​തു​​ച​​ല​​ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്നും വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​എം. കെ. ​​സി. നാ​​യ​​ർ പ​​റ​​ഞ്ഞു.
More News