നാലാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംബിഎ (റഗുലർ2015 അഡ്മിഷൻ/സപ്ലിമെന്ററി), ജൂലൈ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും.
എട്ടാം സെമസ്റ്റർ ബിടെക് ഹാൾടിക്കറ്റ്
20ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷകളുടെ ഹാൾടിക്കറ്റ് (2008 അഡ്മിഷൻ മുതൽ) സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷ മാറ്റിവച്ചു
20ന് നടത്താൻ നിശ്ചയിച്ചിരുന്ന തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് (സപ്ലിമെന്ററി) പേപ്പർ രണ്ട് ശല്യതന്ത്രം (2008 അഡ്മിഷൻ മാത്രം) പരീക്ഷ മേയ് 25 ലേക്ക് മാറ്റിവച്ചു.
ഫിസിക്സ്, കെമിസ്ട്രി/പോളിമർ കെമിസ്ട്രി പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി/പോളിമർ കെമിസ്ട്രി ഡിഗ്രി (സിബിസിഎസ് എസ് റെഗുലർ/സപ്ലിമെന്ററി, സിസിഎസ്എസ് സപ്ലിമെന്ററി മേയ്2018) യുടെ പ്രായോഗിക പരീക്ഷകൾ 23 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
സുവോളജി, ബോട്ടണി/പ്ലാന്റ് സയൻസ്, മൈക്രോബയോളജി പ്രായോഗിക പരീക്ഷകൾ
ആറാം സെമെസ്റ്റർ ബിഎസ്സി സുവോളജി, ബോട്ടണി/പ്ലാന്റ് സയൻസ്, മൈക്രോബയോളജി ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്ററി, സിസിഎസ്എസ് സപ്ലിമെന്ററി മേയ്2018) യുടെ പ്രായോഗിക പരീക്ഷകൾ 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.