മാങ്ങാട്ട്പറന്പ്, പാലയാട്, പയ്യന്നൂർ കാന്പസുകളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂ സർവകലാശാലയുടെ മാങ്ങാട്ട്പറന്പ്, പാലയാട്, പയ്യന്നൂർ കാന്പസുകളിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ നടത്തുന്ന പിജി, ബിഎ എൽഎൽബി, ബിപിഎഡ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎ എൽഎൽബി കോഴ്സ് യൂണിവേഴ്സിറ്റിയുടെ പാലയാട് കാന്പസിലും ബിഡിഎസ്, എംപിഎഡ് എന്നീ കോഴ്സുകൾ മാങ്ങാട്ടുപറന്പ് കാന്പസിലും എംഎ മ്യൂസിക് കോഴ്സ് പയ്യന്നൂർ കാന്പസിലുമാണ് നടത്തുന്നത്. അപേക്ഷാഫോറം, പ്രോസ്പക്ടസ് തുടങ്ങിയവ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭിക്കും. ഡൗണ്ലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫീസടച്ച് ചലാൻ എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് അഞ്ചാണ്. യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദാംശങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎസ്സി മാത്തമാറ്റിക്സ്
മാങ്ങാട്ടുപറന്പ് കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ എംഎസ്സി മാത്തമാറ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ് ബിരുദമുള്ളവർക്കും ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മേയ് അഞ്ചിനകം www.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് മേയ് 10നകം ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് മാത്തമാറ്റിക്കൽ സയൻസ്, കണ്ണൂർ യൂണിവേഴ്സിറ്റി കാന്പസ്, മാങ്ങാട്ടുപറന്പ് എന്ന വിലാസത്തിൽ ലഭിക്കണം.
പരീക്ഷാ ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 30 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബികോം/ബിബിഎ/ബിബിഎആർടിഎം/ബിബിഎ ടിടിഎം/ബിബിഎഎവിഎച്ച് ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബിബിഎ ബിബിആർടിഎം ഡിഗ്രി (സിബിസിഎസ്എസ് റഗുലർ മേയ്2018) യുടെ പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷ 30, മേയ് 2 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി ബയോഇൻഫൊർമാറ്റിക്സ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ, മേയ് 2018) യുടെ പ്രായോഗിക പരീക്ഷ 30 ന് തിമിരി ഔവർ കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ആറാം സെമസ്റ്റർ ബിഎസ്സി ജിയോളജി ഡിഗ്രി (സിബിസിഎസ്എസ് റഗുലർ, മേയ് 2018) യുടെ പ്രായോഗിക പരീക്ഷ മേയ് രണ്ടു മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ആറാം സെമസ്റ്റർ ബിഎസ്സി ജിയോഗ്രഫി ഡിഗ്രി (സിബിസിഎസ്എസ് റഗുലർ, മേയ് 2018)യുടെ പ്രായോഗിക പരീക്ഷ മേയ് രണ്ടുമുതൽ പെർള നളന്ദ കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
ആറാം സെമസ്റ്റർ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ, മേയ് 2018) യുടെ പ്രായോഗിക പരീക്ഷ 30 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എനിജിനിയർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മേയ് 11ന് രാവിലെ 11 ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസലും പകർപ്പും സഹിതം അന്നേ ദിവസം ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.