University News
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ 11ലേ​ക്ക് മാ​റ്റി
നാ​ളെ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ല്ലാ ബി​രു​ദ പ​രീ​ക്ഷ​ക​ളും (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) 11ലേ​ക്ക് മാ​റ്റി. സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എ​ന്നി​വ​യു​ടെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷ ജൂ​ണ്‍ 19 മു​ത​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് ആ​ന്‍റ് സൈ​ക്കോ​തെ​റാ​പ്പി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഈ​മാ​സം 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.


മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ്, നീ​ലേ​ശ്വ​രം കാ​ന്പ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, സെ​ന്‍റ​ർ ഫോ​ർ എം​ബി​എ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​ട്ടി​ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ഹെ​ഡ് ക്വാ​ട്ടേ​ഴ്സി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ ഫീ​സി​ന​ത്തി​ൽ 200 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ ദി​വ​സം കൃ​ത്യം ഒ​ൻ​പ​തി​നു ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in)) ല​ഭ്യ​മാ​ണ് .

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​ത്ത​മാറ്റി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​ട്ടി​ന് ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ഹെ​ഡ് ക്വാ​ട്ടേ​ഴ്സി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ ഫീ​സി​ന​ത്തി​ൽ 200 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ ദി​വ​സം രാ​വി​ലെ 11 ന് ​എ​ത്തണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.