University News
എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി​ക്ക് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സസി​ൽ ന​ട​ത്തു​ന്ന ദ്വി​വത്സ​ര എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. മ​നഃ​ശാസ്ത്ര ​പ​ഠ​ന​ത്തി​ന് വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യും പ​രി​ശീ​ല​ന​വും പ്ര​ദാ​നം ചെ​യ്യു​വാ​നാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​വ​രു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സാ​ണ് എം​എ​സ്‌‌​​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി.
ഇ​ന്ന​ത്തെ ആ​രോ​ഗ്യ​രം​ഗം വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ശാ​സ്ത്ര​ശാ​ഖ​യാ​ണ് മ​നഃശാ​സ്ത്രം. വ്യ​ക്ത​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ​യും ചി​കി​ത്സ​യി​ലൂ​ടെ​യും രോ​ഗി​ക​ൾ​ക്കു​ണ്ടാ​കു​ന്ന മാ​റ്റം നേ​രി​ട്ടുപ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഈ ​കോ​ഴ്സ് പ്ര​ദാ​നം ചെ​യ്യു​ന്നു. ക്ലി​നി​ക്ക​ൽ മേ​ഖ​ല​യി​ലും കൗ​ൺ​സ​ലിം​ഗ് മേ​ഖ​ല​യി​ലും മ​നോ​നി​ല മ​ന​സി​ലാ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ലന​വും ഓ​രോ സെ​മ​സ്റ്റ​റി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 11 കോ​ർ പേ​പ്പ​റു​ക​ളും മൂ​ന്ന് ഇ​ല​ക്‌ടീവ് പേ​പ്പ​റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് സി​ല​ബ​സ്. തു​ട​ർപ​ഠ​ന​ത്തി​നും പ്ര​വ​ർ​ത്ത​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ ഓ​രോ സെ​മ​സ്റ്റ​റു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സെ​റ്റ് വ​ഴി ഓ​ൺലൈ​നാ​യി അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേക്ഷി​ക്കാം. പൊ​തു​വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ​യാ​ണ് ഫീ​സ്. എ​സ്ബി​ഐ ക​ള​ക്‌ട് മു​ഖേ​ന ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേണ്ടത്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ടും ഓ​ൺലൈ​ൻ പേയ്മെ​ന്‍റ് പ്രി​ന്‍റൗ​ട്ടും അ​ഞ്ചി​ന​കം മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പിക്ക​ണം.18ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ്, മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സ്, ക​ണ്ണൂ​ർ670567 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ൺ: 0497 2782441.

എം​സി​എ, എം​സി​എ​ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗത്തി​ൽ ന​ട​ത്തു​ന്ന എം​സി​എ (മൂ​ന്നു വ​ർ​ഷം) എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (ര​ണ്ടു വ​ർ​ഷം) പ്രോ​ഗ്രാമു​ക​ൾ​ക്ക് അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ബി​രു​ദ​പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം, പാ​ല​യാ​ട് (ത​ല​ശേ​രി) കാ​ന്പ​സു​ക​ളി​ലെ ഐ​ടി, എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തു​ന്ന എം​സി​എ (മൂ​ന്നു വ​ർ​ഷം) പ്രോ​ഗ്രാ​മി​ന് അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ബി​രു​ദ​പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2018 ഇ​ഇ​ഇ, എം​ഇ, ഇ​സി​ഇ ആ​ൻ​ഡ് എ​ഇ​ഐ, ഐ​ടി, സി​ഇ, സി​എ​സ്ഇ വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ചാ പ​രീ​ക്ഷ​ക​ൾ ഏ​ഴു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.