University News
ബി​എ എ​ൽ​എ​ൽ​ബി 18 വ​രെ അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ലെ ബി​എ എ​ൽ​എ​ൽ​ബി കോ​ഴ്സി​ലേ​ക്ക് 18 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ എം​എ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്കും മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ലെ ബി​പി​എ​ഡ്, എം​പി​എ​ഡ് കോ​ഴ്സി​ലേ​ക്കും 21 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷാ ഫോ​റം, പ്രോ​സ്പ​ക്ട​സ് തു​ട​ങ്ങി​യ​വ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. വി​ശ​ദാം​ശ​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ മേ​യ്2018) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 19 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ മേ​യ് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 18ന് ​ത​ളി​പ്പ​റ​ന്പ് എം​എം നോ​ള​ജ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.