ഒന്നാം വർഷ ബിരുദ പ്രവേശനം:സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ (ഗവ., എയ്ഡഡ്, സ്വാശ്രയ, യുഐടി, ഐഎച്ച്ആർഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് 2018ലെ പ്ലസ് ടു, വിഎച്ച്എസ്ഇ സേ പരീക്ഷ വിജയിച്ചവർക്ക് 16നു രാവിലെ 10 വരെ ഓണ്‍ലൈൻ () വഴി രജിസ്റ്റർ ചെയ്യാം. ഓണ്‍ലൈൻ വഴിയും ഫീസ് അടയ്ക്കാമെന്നതിനാൽ ബാങ്ക് സമയം കഴിഞ്ഞും, അവധി ദിവസങ്ങളിലും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ഒന്നാം വർഷ ബിരുദ പ്രവേശനം 2018: ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ (ഗവ., എയ്ഡഡ്, സ്വാശ്രയ, യുഐടി, ഐഎച്ച്ആർഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് 16നു രാവിലെ 10വരെ ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുവാൻ കഴിയും. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. സർവകലാശാലയിൽ തിരുത്തലിനായി അപേക്ഷ നൽകിയിട്ടുള്ളവരും സ്വമേധയാ തന്നെ തിരുത്തലുകൾ വരുത്തണം. തിരുത്തലുകളിൽ സംശയമുള്ളവർ സർവകലാശാലയെ സമീപിക്കണം.
പി.ജി. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (201819) ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദ വിവരം വെബ്സൈറ്റിൽ ലഭിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയതി 31.
എംടെക് പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ എംടെക് (ഫുൾ ടൈം/പാർട്ട് ടൈം), മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം2003 സ്കീം) മേഴ്സി ചാൻസ് പരീക്ഷകൾക്ക് 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്കൽപ്ചർ) പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
2018 ജൂലൈ/ഓഗസ്റ്റ് മാസം ആരംഭിക്കുന്ന ഒന്നും, രണ്ടും വർഷ ബികോം ഡിഗ്രി (ആന്വൽ സ്കീം) (എസ്ഡിഇ & പ്രൈവറ്റ്) പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷകൾക്ക് 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈൻ ആയി www.de.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴിയും, മറ്റുളളവർ നേരിട്ടും അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിജ്ഞാപനം
കാര്യവട്ടം കാന്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസിൽ ഒരു വർഷത്തേക്ക് രണ്ട് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത: എംഎസ്സി മറൈൻ ബയോളജി ആൻഡ് ഓഷ്യാനോഗ്രഫി/അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/സുവോളജി/കെമിസ്ട്രി വിശദവിവരങ്ങൾ സർവകലാശാലയുടെ Job Notificaton എന്ന ലിങ്കിൽ ലഭ്യമാണ്.
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷ
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) എട്ടാം സെമസ്റ്റർ പരീക്ഷകൾ (2014സ്കീംറെഗുലർ & 2011സ്കീംസപ്ലിമെന്ററി) 17ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.