ഒന്നാം വർഷ പി.ജി പ്രവേശനം 2018: കമ്യൂണിറ്റി മെരിറ്റ് ക്വാട്ട പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 201819 അധ്യയന വർഷത്തേക്കുള്ള പി.ജി. കോഴ്സുകളിലെ കമ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റിലേയ്ക്കുള്ള അപേക്ഷകൾ, ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട കോളജും, കോഴ്സും ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല
ഒന്നാം വർഷ പി.ജി പ്രവേശനം 2018 സ്പോർട്സ് ക്വാട്ട പ്രവേശനം 2018
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 201819 അധ്യയന വർഷത്തേക്കുള്ള പി.ജി. കോഴ്സുകളിലെ സ്പോർട്സ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകൾ, ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട കോളജും, കോഴ്സും ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
വൈവ വോസി പരീക്ഷ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബിബിഎ 2013 & 2014 ബാച്ചിന്റെ സപ്ലിമെന്ററി വൈവ വോസി പരീക്ഷ 18ന് രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പാളയം കേന്ദ്രത്തിൽ നടത്തും. വൈവ വോസി പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഹാൾ ടിക്കറ്റും പ്രോജക്ട് റിപ്പോർട്ടിന്റെ കോപ്പിയും കൊണ്ടു വരേണ്ടതാണ്.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ബിഎ (ആന്വൽ) അഫ്സൽഉൽഉലാമ ബിരുദ പാർട്ട് ഒന്ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 31. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ. തോറ്റ വിദ്യാർഥികൾ ഏപ്രിൽ 2018 സെഷനിലെ പരീക്ഷയ്ക്ക് 19 വരെയും, 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മ പരിശോധന
2017 സെപ്റ്റംബറിൽ നടത്തിയ ബി ആർക്ക് (2013 സ്കീം) നാലാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിആർക്ക് റീവാല്യുവേഷൻ സെക്ഷനിൽ 13 മുതൽ ജൂലൈ 21 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പ്രവേശന പരീക്ഷ
സർവകലാശാലയിലെയും യൂണിവേഴ്സിറ്റി കോളേജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുളള എംഫിൽ പ്രോഗ്രാമുകളിലേക്ക് അഡ്മിഷനു വേണ്ടിയുളള പ്രവേശന പരീക്ഷ 21 മുതൽ 24 വരെ നടക്കും. ടൈംടേബിളും ഹാൾടിക്കറ്റും വെബ്സൈറ്റിൽ.
ടൈംടേബിൾ
2018 ജൂണിൽ നടത്തിയ ബികോം ഹിയറിംഗ് ഇംപയേർഡ് ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ (കംപ്യൂട്ടറൈസിഡ് അക്കൗണ്ടിംഗ്) 16നു രാവിലെയും, പ്രാക്ടിക്കൽ പരീക്ഷ 16 ന് ഉച്ചയ്ക്കു ശേഷവും (പ്രോജക്ട് വൈവ) അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഒന്നാം വർഷ ബിപിഎ വയലിൻ, വീണ ഡിഗ്രി കോഴ്സുകളിൽ എസ്സി/എസ്ടി വിഭാഗക്കാർക്കായ് സംവരണം ചെയ്തിട്ടുളള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനായ് അപേക്ഷകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആരോഗ്യ ഇൻഷ്വറൻസ് കേരള സർവകലാശാല ജീവനക്കാർക്കുംപെൻഷൻകാർക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (MEDISEP) സർവകലാശാല ജീവനക്കാരേയും പെൻഷൻകാരേയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിൻ പ്രകാരം പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചുളള വിവരശേഖരണം നടത്തി അനുബന്ധമായി സർക്കാർ നൽകിയിട്ടുളള പ്രൊഫോർമ അനുസരിച്ചു വിവരങ്ങൾ ധനകാര്യ (ഐടി/സോഫ്റ്റ് വെയർ) വകുപ്പ് തയാറാക്കുന്ന ഡാറ്റാബേസിൽ അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി kufinance.info എന്ന സൈറ്റിൽ Employee Spot/Pension Spotൽ നൽകിയിട്ടുളള പ്രൊഫോർമയിൽ ജീവനക്കാർക്ക്/പെൻഷൻകാർക്ക് അവരുടേയും ആശ്രിതരുടേയും ഡാറ്റ അപ്ലോഡ് ചെയ്യാം. പ്രഫോർമയുടെ പ്രിന്റൗട്ട്, പ്രൊഫോർമയിൽ നൽകിയിട്ടുളള വിവരങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 19ന് വൈകുന്നേരം അഞ്ചിനുമുന്‍പായി അസിസ്റ്റന്റ് രജിസ്ട്രാർ (ഓഡിറ്റ്/അക്കൗണ്ട്സ് പെൻഷൻ)ന് സമർപ്പിക്കേണ്ടതാണ്. അപ്ലോഡ് ചെയ്യുന്ന ഡാറ്റ, ഗവണ്മെന്റ് സൈറ്റിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതിനാൽ വിവരങ്ങൾ തെറ്റ് കൂടാതെ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.
പെൻഷൻകാർ സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന്: User Id: PPO No.
Password: : ജനനത്തീയതി (DD/MM/YYYY) . ഫാമിലി പെൻഷൻകാർ സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് പെൻഷൻ സെക്ഷനുമായി ബന്ധപ്പെടുക (04712386297)