University News
സ്വാശ്രയ ബിരുദ കോഴ്സുകളില്‍ പ്രവേശനം
സ്വാശ്രയ ബിരുദ കോഴ്സ് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ജൂലൈ 16ന് ഉച്ചയ്ക്ക് ഒന്നുവരെയും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് 16ന് ഉച്ചയ്ക്ക് രണ്ട് വരെയും സമയം അനുവദിച്ചു.

പഠനവകുപ്പുകളിലെ എംഫില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം

എംഫില്‍ പ്രവേശനത്തിന് ഹിന്ദി, തിയറ്റര്‍ ആര്‍ട്സ്, റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ എന്നീ പഠനവകുപ്പുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 18. വിവരങ്ങള്‍ വെബ്സൈറ്റിലെ എന്‍ട്രന്‍സ് കോഴ്സസ് എന്ന ലിങ്കില്‍ . ഫോണ്‍ : 0494 2407016,

എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാന്‍ അവസരം

എംഎഡ് പ്രവേശനത്തിന് ലേറ്റ് ഫീയോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തിയതി 18. അപേക്ഷാ ഫീസ് ജനറല്‍ 790 രൂപ, എസ്‌സി/എസ്ടി 530 രൂപ. എല്ലാ വിഭാഗങ്ങളുടെയും എംഎഡ് പ്രവേശനം അതത് ഡിപ്പാര്‍ട്ട്മെന്‍റ്/കോളജുകളില്‍ 23ന് നടത്തും. ഫോണ്‍ : 0494 2407016,

എംഎസ്‌സി അപ്ലൈഡ് സൈക്കോളജി പ്രവേശനം

സൈക്കോളജി പഠനവകുപ്പിലെ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി പ്രവേശനം 23ന് രാവിലെ 10.30ന് പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകള്‍ സഹിതം ഹാജരാകണം.

സീറ്റ് ഒഴിവ്

മലയാളകേരള പഠനവിഭാഗത്തില്‍ എംഎ മലയാളത്തിന് ബിപിഎല്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് 20 മുതല്‍ 85 വരെയുള്ള മുന്നാക്ക വിഭാഗത്തിലെ ബിപിഎല്‍ വിഭാഗക്കാര്‍ 17ന് രാവിലെ 10.30ന് രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

പരീക്ഷ മാറ്റി

25ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംസിഎ പേപ്പര്‍ എംസിഎ 10 302 കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്സ് (2012 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്‍ററി പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് തിയതികളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സല്‍ഉല്‍ ഉലമ (സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 160 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബികോം/ബികോം ഓണേഴ്സ്സിസിഎസ്എസ്/ബി.കോം വൊകേഷണല്‍ /ബിബിഎ/ബിടിഎച്ച്എം/ബിഎച്ച്എ/ബിഎ/ബിഎസ്‌സി/ബിഎസ്‌സി ഇന്‍എല്‍ആര്‍ .പി/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിഎ അഫ്സല്‍ഉല്‍ഉലമ/ബിടിഎഫ്.പി/ബിടിഎ (സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് പിഴകൂടാതെ 18 വരെയും 160 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ യുജി പരീക്ഷ

അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്റ്പരീക്ഷയില്‍ ബികോം/ബികോം ഓണേഴ്സ്സിസിഎസ്എസ്/ബികോം വൊകേഷണല്‍ /ബിബിഎ/ബിടിഎച്ച്എം/ബിഎച്ച്എ/ബികോം പ്രൊഫഷണല്‍ എന്നിവ ആഗസ്റ്റ് ഒമ്പതിനും, ബിഎ/ബിഎസ്‌സി/ബിഎസ്‌സി ഇന്‍ എല്‍ആര്‍പി/ബിഎ മള്‍ട്ടിമീഡിയ/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിഎ അഫ്സല്‍ഉല്‍ഉലമ/ബിഎ ടെലിവിഷന്‍ ആന്റ് ഫിലിം പ്രൊഡക്ഷന്‍/ബിടിഎഫ്പി/ബിടിഎ/ബിവോക് എന്നിവ സെപ്റ്റംബര്‍ അഞ്ചിനും ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി സെപ്റ്റംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ .