20 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എംബിഎ/ബിഎംഎംഎഎം ഡിഗ്രി പരീക്ഷ 23 ലേക്കും, രണ്ടാം സെമസ്റ്റർ എംഎ എംഎഎസ്എൽപി (സിബിസിഎസ്എസ്) പരീക്ഷ 25 ലേക്കും, നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം(സിബിസിഎസ്എസ്, കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകൾ ഓഗസ്റ്റ് രണ്ടിലേക്കും മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
2018 മേയിൽ നടന്ന ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീ മെയിൻ സിസ്റ്റം) പരീക്ഷയുടെ ഒന്നും, രണ്ടും, മൂന്നും വർഷങ്ങളിലെ പ്രാക്ടിക്കൽ പരീക്ഷകൾ സർവകലാശാല പാളയം ആസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ 23ന് രാവിലെ 10.30 മുതൽ മൂന്നാം വർഷം, 24ന് രാവിലെ 10.30 മുതൽ രണ്ടാം വർഷം, 25ന് രാവിലെ 10.30 മുതൽ ഒന്നാം വർഷം എന്ന ക്രമത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അന്തർ സർവകലാശാല/കോളജ് മാറ്റം
കേരള സർവകലാശാലയുടെ കീഴിലുളള കോളജുകളിൽ സിബിസിഎസ്എസ് ബിരുദ കോഴ്സുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് 201819 അധ്യയന വർഷത്തിൽ കോളജ്/സർവകലാശാല മാറ്റത്തിനായി നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം. വിദ്യാർഥികൾ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളജ് മാറ്റം ഗവണ്മെന്റ് എയ്ഡഡ് കോളജുകൾ തമ്മിലും ഒരേ ഫീസിടാക്കുന്നതുമായ സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽമാരുടെ ശിപാർശയോടുകൂടി പ്രോസസിംഗ് ഫീ ഇനത്തിൽ 1000/ രൂപ ഫീസടച്ച് ഓഗസ്റ്റ് 14 നകം രജിസ്ട്രാറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1500/ രൂപ കൂടി അടയ്ക്കണം.
അന്തർ സർവകലാശാല മാറ്റത്തിനായി അപേക്ഷയോടൊപ്പം പഠിച്ച കോഴ്സിന്റെ സ്കീംമും സിലബസും മാതൃസർവകലാശാലയുടെ രജിസ്ട്രാറുടെ അറ്റസ്റ്റേഷനോടു കൂടി 2000/ രൂപ ഫീസടച്ച് സമർപ്പിക്കണം.
നിശ്ചിത തീയതിക്ക് ശേഷവും പൂർണമല്ലാത്തതുമായ അപേക്ഷകൾ നിരസിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പി.ജി പ്രവേശന പരീക്ഷാഫലം
2018 മേയിൽ പി.ജി പഠനവകുപ്പുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ. പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ അവരവരുടെ ബിരുദതല പരീക്ഷയുടെ മാർക്കുകൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.
ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷാഫലം
2018 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിഎച്ച്എം പരീക്ഷാഫലം
2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) (2014 സ്കീം റെഗുലർ & സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുളള അവസാന തീയതി ഓഗസ്റ്റ് ആറ്. വിശദമായ ഫലം വെബ്സൈറ്റിൽ.
എംഫിൽ പ്രോഗ്രാം
സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠന വകുപ്പിലെ മറൈൻ സയൻസ് ആൻഡ് ടെക്നോളജി എംഫിൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ.
വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ (സ്വാശ്രയ)ബി.കോം(ഇലക്ടീവ്) കോഓപ്പറേഷൻ കോഴ്സിന് സ്പോട്ട് അസ്മിഷൻ 19ന്
സ്വാശ്രയ കോളജായ തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ പുതുതായി അനുവദിച്ച ബികോം(ഇലക്ടീവ്) കോഓപ്പറേഷൻ കോഴ്സിലെ മെറിറ്റ് സീറ്റുകൾക്കായി 19ന് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11 മണിക്ക് മുൻപായി ഹാജരാകുന്നവരെ മാത്രമെ പരിഗണിക്കുകയുള്ളു.
ഒന്നാം വർഷ ബിരുദ പ്രവേശനം
സപ്ലിമെന്ററി അലോട്ട്മെന്റ്: 19 വരെ കോളേജുകളിൽ പ്രവേശനം നേടാം.
201819 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തി. അലോട്ട്മെന്റ് ലഭിച്ചവർക്ക് 19വരെ കോളജിൽ ഹാജരായി പ്രവേശനം നേടാം.
മാറനല്ലൂർ ക്രൈസ്റ്റ് നഗർ(സ്വാശ്രയ)കോളജിൽ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്,
ബിഎസ്സി മാത്തമാറ്റിക്സ് കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ 20ന്
അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജായ തിരുവനന്തപുരം മാറാനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ പുതുതായി അനുവദിച്ച ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, ബിഎസ്സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളിലേയ്ക്ക് 20ന് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11നുമുൻപായി ഹാജരാകുന്നവരെ മാത്രമെ പരിഗണിക്കുകയുള്ളു.
കിളിമാനൂർ നഗരൂർ ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ്(എയ്ഡഡ്)
കോളജിലെ പുതിയ കോഴ്സുകളിലേയ്ക്ക് പ്രവേശനം 21ന്
പുതുതായി അഫിലിയേഷൻ നൽകിയ എയ്ഡഡ് കോളജായ കിളിമാനൂർ നഗരൂർ ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിഎസ്സി. ഫിസിക്സ്,ബിഎ ഇക്കണോമിക്സ്, ബികേം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീഡ്യുവർ ആൻഡ് പ്രാക്ടീസ് എന്നീ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 21ന് രാവിലെ ഒന്പതിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം. രാവിലെ 11വരെ ഹാജരാകുന്നവരെ മാത്രമെ പ്രവേശനത്തിന് പരിഗണിക്കുകയുള്ളു.