ബിഎ, ബിഎസ്സി, ബികോം, ബിബിഎ,ബിസിഎ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വിഭാഗം ഒന്നും രണ്ടും മൂന്നും വർഷ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ (മേഴ്സി ചാൻസ്സപ്ലിമെന്ററി 2010 നും അതിനു മുന്പുംഏപ്രിൽ 2017 സെഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡിംഗ് പാറ്റേണിലുള്ള വിദ്യാർഥികളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നോണ്‍ ഗ്രേഡിംഗ് പാറ്റേണിൽ വിജയിച്ചവരുടെ രജിസ്റ്റർ നന്പറുകൾ ചുവടെ ചേർക്കുന്നു.
പാർട്ട് ഒന്ന്, രണ്ട്: രജിസ്റ്റർ നന്പർ: 1121, 1201, 1202, 1203, 1204, 1206, 1210, 1413, 1458.
പാർട്ട് മൂന്ന്: ബികോം 2001, 2003, 2008, 2009, 2313 (ഫലം തടഞ്ഞുവച്ചു) 2007, 2103, 2104, 2105, 2108, 2321. ബിബിഎ 2016, 2018, 2019. ബിഎ 2205, 2411 (ഫലം തടഞ്ഞുവച്ചു), 2201. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ ഓഗസ്റ്റ് ആറു വരെ സ്വീകരിക്കും. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
പുതുക്കിയ പരീക്ഷാതീയതികൾ
20ന് നടത്താതെ മാറ്റിവച്ച പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു. രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി, ബയോടെക്നോളജി (പഠനവകുപ്പ്) BMB2C07/BMM2C07 Immunology _ 30. രണ്ടാം സെമസ്റ്റർ എംബിഎ (പഠനവകുപ്പ്) പേപ്പർ CMS2C013 Research Methodology_ 24. ആറാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജ്)ഇലക്ടീവ് പേപ്പർ Vl 25. രണ്ടാം വർഷ (വിദൂരവിദ്യാഭ്യാസം) എംഎസ്സി മാത്തമാറ്റിക്സ് പേപ്പർ XV Analytic Number Theory (Elective 1)_ ഓഗസ്റ്റ് ഒന്ന്.
രണ്ടാം വർഷ (വിദൂരവിദ്യാഭ്യാസം) എംകോം പേപ്പർ XIII Security Analysis and Investment Managementഓഗസ്റ്റ് ഒന്ന്. നാലാം സെമസ്റ്റർ എംബിഎ (അഫിലിയേറ്റഡ് കോളജുകൾ/ഐടിഇസി സെന്ററുകൾ) പേപ്പർ MBA4C19 Entrepreneurship Development and Project Management ഓഗസ്റ്റ്14.
പാർട്ട് ഒന്ന് ഒന്നാം സെമസ്റ്റർ (പ്രിലിമിനറി) എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി പരീക്ഷാഫലം
പാർട്ട് ഒന്ന് ഒന്നാം സെമസ്റ്റർ (പ്രിലിമിനറി) എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി (സപ്ലിമെന്ററി) ഡിസംബർ 2017 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓഗസ്റ്റ് ആറു വരെ സർവകലാശാലയിൽ സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി ഡിഗ്രി പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി (സിസിഎസ്എസ്റഗുലർ, സപ്ലിമെന്ററി മേയ് 2018) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 30ന് ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി സയൻസ്, താവക്കര കാന്പസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠന വകുപ്പുമായി ബന്ധപ്പെടണം.
എംഫിൽ (ഫിസിക്കൽ എഡ്യുക്കേഷൻ) പ്രോജക്ട് മൂല്യനിർണയം, വാചാപരീക്ഷ
രണ്ടാം സെമസ്റ്റർ എംഫിൽ (ഫിസിക്കൽ എഡ്യുക്കേഷൻ) ജൂണ്‍ 2017 ഡിഗ്രി (റഗുലർ മാത്രം) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 23ന് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ മാങ്ങാട്ടുപറന്പ് ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.
മൂന്നാം സെമസ്റ്റർ എംസിജെ പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംസിജെ (റഗുലർ, സപ്ലിമെന്ററി) നവംബർ 2017 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓഗസ്റ്റ് ആറു വരെ സ്വീകരിക്കും.
എംഎഡ് അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എംഎഡ് കോഴ്സിന് (2018) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27 വരെ നീട്ടി.