എംഎസ് സി പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംഎസ്സി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈൻ രജിസ്റ്റർ ചെയ്ത കൃത്യമായ വിവരങ്ങൾ നൽകിയവരുടെ കോളജ് തിരിച്ചുള്ള റാങ്ക് ലിസ്റ്റ് www.pgcap.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ നല്കിയ കോളജ് ഓപ്ഷന്റെ അടിസ്ഥാനത്തിൽ
ഷുവർ സീറ്റ് ലഭിച്ചവരുടെ ലോവർ ഓപ്ഷൻ പരിഗണിക്കുന്നതല്ല. റാങ്ക് ലിസ്റ്റിൽ ഉള്ളവർ 28ന് രാവിലെ 11ന് മുന്‍പായി ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് സർട്ടിഫിക്കറ്റുകളും ഫീസടച്ചതിന്റെ രസീതുകൾ, ഗ്രേഡ് കാർഡ്, ടിസി, സിസി, കമ്മ്യൂണിറ്റി, നേറ്റിവിറ്റി സർട്ടിഫിക്കറ്റും നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ, ഇക്വാലന്‍സി സർട്ടിഫിക്കറ്റ് (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽനിന്ന് ഡിഗ്രി പൂർത്തിയായവർ) വെയ്റ്റേജ് ലഭിക്കുന്നതിനാവശ്യമായ മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവസഹിതം പ്രിന്‍സിപ്പൽ, വകുപ്പ് മേധാവിയുടെ മുന്‍പാകെ ഹാജരാകണം. ഒന്നില്‍ കൂടുതൽ കോളജിന്റെ ലിസ്റ്റിൽ ഉള്ളവർക്ക് പകരക്കാരെ നിയോഗിക്കാം.11 ന് മുന്‍പായി കോളജിൽ ഹാജരാകാത്തവരെ റാങ്ക് ലിസ്റ്റിൽനിന്ന് നീക്കംചെയ്യും. ആവശ്യമായി വരുന്നപക്ഷം അസൽ രേഖകൾ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ഒന്നോ രണ്ടോ ദിവസത്തെ സാവകാശം കോളജുകൾ നല്‍കുന്നതാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികള്‍ നിർബന്ധമായും ഓണ്‍ലൈനായി അഡ്മിഷൻ ഫീസ് PG Admission Fee കാറ്റഗറിയിൽ ((General/SEBC 580രൂപ , SC/ST – 525രൂപ)) അടച്ച് രസീത് കോളജിൽ ഹാജരാക്കണം.
പരീക്ഷാഫലം
നാലാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (എംആർടി) (സപ്ലിമെന്ററി) ജൂണ്‍ 2018 പരീക്ഷയുടെിഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തുറന്ന സംവാദം
കണ്ണൂർ സർവകലാശാലയിൽ ലൈഫ് സയൻസിൽ ഗവേഷണം നടത്തുന്ന പി.എം.സഫീർ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) 30ന് രാവിലെ 11ന് തലശേരി പാലയാട് കാന്പസിലെ സ്കൂൾ ഓഫ് സയൻസസ് വിഭാഗത്തിൽ നടക്കും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ സ്കൂൾ ഓഫ് ലൈഫ് സയൻസസ് വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.