University News
എംജി ഡിഗ്രി ഏകജാലകം: എസ് സി/എസ്ടി വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്‍റിന് ഓപ്ഷൻ രജിസ്ട്രേഷൻ നാളെ വരെ
ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള രണ്ടാം സ്പെഷ്യൽ അലോട്ട്മെന്‍റ് നടത്തും. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്‍റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം എസ് സി/എസ്ടി അപേക്ഷകർക്കും രണ്ടാം സ്പെഷ്യൽ അലോട്ട്മെന്‍റ് നടത്തും. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്‍റിനു പരിഗണിക്കാത്തവർക്കും അലോട്ട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്‍റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം. അപേക്ഷകന്‍റെ പിന്നീടുള്ള ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷൻ നന്പർ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പരായിരിക്കും. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താം. പുതുതായി ഓപ്ഷനുകൾ നൽകാം. മേൽ വിഭാഗത്തിൽപ്പെടാത്തവർക്കു പുതുതായി ഫീസൊടുക്കി സ്പെഷ്യൽ അലോട്ടുമെന്‍റിൽ പങ്കെടുക്കാം. സ്പെഷ്യൽ അലോട്ടുമെന്‍റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്‍റൗട്ട് സർവകലാശാലയിൽ സമർപ്പിക്കണം. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പെഷ്യൽ അലോട്ട്മെന്‍റ് ലിസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷനായിwww.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പ്രത്യേക അലോട്ട്മെന്‍റ് സ്പോട് അലോട്ട്മെന്‍റല്ല. ഓപ്ഷൻ രജിസ്ട്രേഷൻ നാളെ വൈകുന്നേരം അഞ്ചു വരെ നൽകാം.


എംജി പിജി ഏകജാലകം: രണ്ടാം അലോട്ടുമെന്‍റിൽ അർഹത നേടിയവർ 30നു മുന്പായി പ്രവേശനം നേടണം

ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ടുമെന്‍റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈൻ പേമെന്‍റ് ഗേറ്റ്വേ വഴി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് 30നു വൈകുന്നേരം നാലിനു അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും. കോളജിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം ’കണ്‍ഫർമേഷൻ സ്ലിപ്’ കോളജധികൃതരിൽനിന്നും ചോദിച്ചു വാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തണം.

എംജി പിജി ഏകജാലകം: കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ പ്രവേശനത്തിന്‍റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടായിലെ റാങ്ക് ലിസ്റ്റ് കോളജ് നോട്ടീസ് ബോർഡുകളിൽ ഇന്നു പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് ക്യാപ് വെബ്സൈറ്റിൽ 30നു പ്രസിദ്ധീകരിക്കും. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്കുള്ള പ്രവേശനം 30 മുതൽ അതാതു കോളജുകളിൽ നടത്തും.

പരീക്ഷാഫലം

2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏഴു വരെ അപേക്ഷിക്കാം.

സംവരണ സീറ്റൊഴിവ്

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എൽഎൽഎം (ഏകവത്സരം) കോഴ്സിലേക്ക് പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽ രണ്ടുവീതം സീറ്റൊഴിവുണ്ട്. വിദ്യാർഥികൾ 31ന് രാവിലെ 11നു അസൽ രേഖകളുമായി വകുപ്പ് മേധാവിയുടെ മുന്പാകെ ഹാജരാകണം.
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 2018 പ്രവേശനത്തിന് എംഎസ്സി കെമിസ്ട്രിയിൽ പട്ടികവർഗ വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 31ന് രാവിലെ 10നു ഹാജരാകണം. ഫോണ്‍: 0481 2731036.

പ്രവേശന തീയതി മാറ്റിവച്ചു

സ്കൂൾ ഓഫ് ബയോസയൻസസ് ഡിപ്പാർട്ട്മെന്‍റിൽ 201819 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ 30ന് നടത്താനിരുന്ന പ്രവേശനം 31ലേക്കു മാറ്റിവച്ചു.

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനായി സർവകലാശാലയിൽനിന്നും വിരമിച്ച ജീവനക്കാർക്കും, കുടുംബ പെൻഷൻകാർക്കും പേരുവിവരങ്ങൾ employee.mgu.ac.in എന്ന വെബ്സൈറ്റിലെPensioners Portal എട്ടു വരെ നൽകാം. www.mgu.ac.in. എന്ന വെബ്സൈറ്റിലെ Pensioners Portal എന്ന ലിങ്കിൽ ലഭ്യമാണ്. ഫോണ്‍: 0481 2733305.

ഐസിഎസ്എസ്ആറിൽ ഗവേഷക ഫെല്ലോഷിപ്പ്

കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ കൗണ്‍സിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്(ICSSR New Delhi) ലേക്ക് 201819 അക്കാദമിക വർഷത്തിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ സീനിയർ ഫെല്ലോഷിപ്പിന് ഓഗസ്റ്റ് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മാർഗനിർദ്ദേശങ്ങളും യോഗ്യതാ നിബന്ധനകളും അപേക്ഷാഫോറവ www.icssr.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്


സഹകരണ ബാങ്ക് ക്ലാർക്ക് പരീക്ഷാ പരിശീലനം

കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് സഹകരണ സംഘങ്ങളിലെ ജൂണിയർ ക്ലാർക്ക് തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള തീവ്ര പരിശീലന പരിപാടി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആന്‍റ് ഗൈഡൻസ് ബ്യൂറോയിൽ ഉടൻ ആരംഭിക്കും. ഫോണ്‍: 0481 2731025.