University News
എംജി സര്‍വകലാശാല: കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈനാകുന്നു
ഇന്നു മുതല്‍ സര്‍വകലാശാല നല്‍കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ബോധന മാധ്യമ സര്‍ട്ടിഫിക്കറ്റ് (Medium of instruction) എന്നീ സര്‍ട്ടിഫിക്കറ്റുകളും കോളജ് മാറ്റം, കോളജ് പുനഃപ്രവേശനം തുടങ്ങിയ സേവനങ്ങളും പൂര്‍ണ്ണമായും ഓണ്‍ലൈനാകുന്നു. ഇന്നു മുതല്‍ ഇവയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുന്നതും അപേക്ഷയുടെ ഓരോ ഘട്ടത്തിലും എസ്എംഎസ് അലര്‍ട്ട് നല്‍കുന്നതുമാണ്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതിനോടകം തന്നെ ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടു്. കൂടുതല്‍ വിവരങ്ങള്‍ certificates.mgu.ac.in എന്ന വെബ്സൈറ്റിലും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.mgu.ac.in) ലഭ്യമാണ്.

ബിപിഎഡ്, ബിഎല്‍ഐസി പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിപിഎഡ്, ബിഎല്‍ഐസി പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവര്‍ഗ, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്കായി സംവരണം, ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്റ് നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ്സൈറ്റില്‍ BPEd/BLiSc CAP എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. 'അക്കൗ് ക്രിയേഷന്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയില്‍ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്വേഡ് സൃഷ്ടിച്ചശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷന്‍ ഫീ അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ്‌സി, എസ്ടി വിഭാഗത്തിന് 550 രൂപയുമാണ്.

ഇത്തരത്തില്‍ അപേക്ഷാഫീസ് അടച്ചാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗ് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐഡി ഓണ്‍ലൈനായി ഫീസ് അടച്ചശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേതും വിശദമായ പരിശോധനകള്‍ക്കുശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാലു വരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേ.

മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടു്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

എന്‍ആര്‍ഐ, വികലാംഗ, സ്പോര്‍ട്സ്, കള്‍ച്ചറല്‍, സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നാലിനകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അതിനാല്‍ ഇവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല.
സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സര്‍വകലാശാലാ വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടു്. കോളജധികൃതര്‍ വിജ്ഞാപനത്തിലുള്ള തീയതികള്‍ക്കാനുസൃതമായിതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണം.
കോളജധികൃതര്‍ തങ്ങളുടെ ഇമെയില്‍ ദിവസേന പരിശോധിക്കണം.

മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട് സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടു്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍തന്നെ നേരിട്ട് സമര്‍പ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും തന്നെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

ഡിഗ്രി ഏകജാലകം: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി രാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അര്‍ഹത നേടിയവര്‍ നാളെ് വൈകുന്നേരം 4.30ന് മുമ്പായി പ്രവേശനം നേടണം

ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള രാം പ്രത്യേക അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗില്‍ വരേ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം നാളെ വൈകുന്നേരം 4.30നകം കോളജില്‍ ഹാജരായി പ്രവേശനം നേടണം.
ഫീസൊടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള രാം പ്രത്യേക അലോട്ട്മെന്റില്‍ പ്രവേശനത്തിനര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന യൂണിവേഴ്സിറ്റി ഫീസിനു പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ് കോളജുകളില്‍ ഒടുക്കി പ്രവേശം ഉറപ്പാക്കണം.

മുന്‍ അലോട്ട്മെന്റുകളില്‍ അലോട്ട്മെന്റ് ലഭിച്ച എസ്‌സി, എസ്ടി വിഭാഗം താത്ക്കാലിക പ്രവേശനമെടുത്തവരുള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ നാളെ വൈകുന്നേരം 4.30ന് മുമ്പു സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

സംവരണ സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ എല്‍എല്‍എം (ഏകവത്സരം) കോഴ്സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ര് സീറ്റൊഴിവു്. അര്‍ഹരായ വിദ്യാര്‍ഥികള്‍ മൂന്നിന് രാവിലെ 11നു അസല്‍ രേഖകളുമായി വകുപ്പ് മേധാവിയുടെ മുമ്പാകെ ഹാജരാകണം.

പരീക്ഷാഫലം

2018 ജനുവരിയില്‍ എറണാകുളം ഗവ. ലോ കോളജില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി (പഞ്ചവത്സരം 2011ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (സിഎസ്എസ് റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി (സിഎസ്എസ് റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

പ്രഭാഷണം

എംജി സര്‍വകലാശാലാ ഗാന്ധിയന്‍ പഠനവിഭാഗത്തില്‍ 'ശ്രീനാരായണ ഗുരുവിന്റെ ശിക്ഷണങ്ങളും കേരളത്തിലെ ഗ്രാമീണ ആരോഗ്യവും' എന്ന വിഷയത്തില്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ പി.കെ. മൈക്കിള്‍ തരകന്‍ എട്ടിന് രാവിലെ 11നു ഗാന്ധിയന്‍ പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ പ്രഭാഷണം നടത്തും.

സഹകരണ ബാങ്ക് ക്ലാര്‍ക്ക് പരീക്ഷാ പരിശീലനം

ബികോം (കോഓപ്പറേഷന്‍), ജെഡിസി, എച്ച്ഡിസി യോഗ്യതയുള്ളവര്‍ക്ക്, കോഓപ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ് സഹകരണ സംഘങ്ങളിലെ ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള നിയമനത്തിനായി എംജി സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ ആരംഭിക്കുന്ന തീവ്ര പരിശീലന പരിപാടിയില്‍ ഏതാനും സീറ്റൊഴിവു്. 0481 2731025.