കണ്ണൂർ സർവകലാശാലയുടെ ഏഴിന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ എംഎ, എംഎസ് സി, എംകോം ജൂണ്‍ 2018 പരീക്ഷകളുടെ 2017 പ്രവേശന വിദ്യാർഥികളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ((www.kannuruniversity.ac.in)) ഇന്നുമുതൽ ലഭിക്കും. എൻറോൾമെന്റ് നന്പർ ഉപയോഗിച്ച് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം. 2016നും അതിനുമുന്പും പ്രവേശനം നേടിയ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ നാലുമുതൽ താഴെ പറയുംവിധം അനുവദിച്ച കേന്ദ്രത്തിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതണം. അപേക്ഷിച്ച കേന്ദ്രവും അനുവദിച്ച കേന്ദ്രവും (ബ്രാക്കറ്റിൽ)
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട് (എംഎ, എംഎസ്സി, എംകോം), സെന്റ്പയസ് ടെൻത് കോളജ് രാജപുരം (എംഎ, എംഎസ്സി, എംകോം), ഇ.കെ.നായനാർ മെമ്മോറിയൽഗവ.കോളജ് എളേരിത്തട്ട് (എംഎ, എംഎസ്സി, എംകോം), ഗവ. കോളജ് കാസർഗോഡ് (എംകോംമാത്രം) (കണ്ണൂർ യൂണിവേഴ്സിറ്റി കാന്പസ്, കാസർഗോഡ്), ഗവ.കോളജ് കാസർഗോഡ് (എംഎ, എംഎസ്സി), ഗോവിന്ദപൈ മെമ്മോറിയൽ ഗവ.കോളജ് മഞ്ചേശ്വരം (എംഎ, എംഎസ്സി) (ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജ്, മഞ്ചേശ്വരം). പയ്യന്നൂർ കോളജ് (എംഎ, എംഎസ്സി, എംകോം), സർ സയ്യിദ് കോളജ് തളിപ്പറന്പ് (എംഎ, എംഎസ്സി, എംകോം), കോഓപ്പ്. ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി (എംഎ, എംഎസ്സി, എംകോം), (കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ, ധർമശാല). കെഎംഎം ഗവ. വിമൻസ് കോളജ്, കണ്ണൂർ (എംഎ, എംഎസ്സി, എംകോം), എസ്എൻ കോളജ് കണ്ണൂർ (എംഎസ്സി മാത്രം) (കെഎംഎം. ഗവ. വിമൻസ് കോളജ്, കണ്ണൂർ) എസ്എൻ കോളജ് കണ്ണൂർ (എംഎ, എംകോം) (ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, തോട്ടട, കണ്ണൂർ). ഗവ. ബ്രണ്ണൻ കോളജ് തലശേരി (എംഎ, എംഎസ്സി, എംകോം), നിർമലഗിരി കോളജ്, കൂത്തുപറന്പ് (എംഎ, എംഎസ്സി, എംകോം), (നിർമലഗിരി കോളേജ്, കൂത്തുപറന്പ്) പിആർഎൻഎസ്എസ്കോളജ് മട്ടന്നൂർ (എംഎ, എംഎസ് സി, എംകോം), എം.ജി.കോളജ് ഇരിട്ടി (എംഎ, എംഎസ്സി, എംകോം), എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം (എംഎ, എംഎസ് സി, എംകോം), (സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഇരിക്കൂർ). ഗവ. കോളജ്, മാനന്തവാടി (എംഎ, എംഎസ്സി, എംകോം), (പികെകെഎം കോളജ് ഓഫ് അപ്ലൈഡ് സയൻസ്, മാനന്തവാടി). ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാവിഭാഗത്തിൽ അന്വേഷിക്കണം. ഫോണ്‍0497 2715477, 432.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു നവംബർ 2017 പരീക്ഷ എഴുതിയ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജിലെ വിദ്യാർഥികളുടെ ഫലംപ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ 14ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
നാലാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യു, ബിഎ അഫ്സൽഉൽഉലമ, ബികോം, ബിബിഎ, ബിബിഎആർടിഎം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് സിബിസിഎസ്എസ് ആൻഡ് സിസിഎസ്എസ് സപ്ലിമെന്ററി ബിബിഎം ഉൾപ്പെടെമേയ് 2018 സെഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകൾ വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്ത് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 16 വരെ സ്വീകരിക്കും.
ഓണം അവധി 18 മുതൽ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലും പഠനവകുപ്പുകളിലും ഓണം അവധി 18 മുതൽ 28 വരെ ആയിരിക്കും. അവധി കഴിഞ്ഞ് ക്ലാസുകൾ 29 ന് ആരംഭിക്കും.