ഒന്നാം സെമസ്റ്റർ എംഎൽഐഎസ്സി പരീക്ഷകൾ 31 മുതൽ
ഒന്നാം സെമസ്റ്റർ എംഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്ററി ഡിപ്പാർട്ട്മെന്റ് മാത്രം ആൻഡ് 2017 അഡ്മിഷൻ റഗുലർ ആൻഡ് 2009 2016 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളജുകൾ ആൻഡ് ഡിപ്പാർട്ട്മെന്റ്) പരീക്ഷകൾ 31 മുതൽ ആരംഭിക്കും.
അപേക്ഷ എട്ടു വരെയും 50 രൂപ പിഴയോടെ ഒന്പതു വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും. അപേക്ഷകർ പേപ്പറൊന്നിന് 150 രൂപ വീതം (പരമാവധി 600 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്ററി ഡിപ്പാർട്ട്മെന്റ് മാത്രം) പരീക്ഷ 31 മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ ഇംഗ്ലീഷ് (ട്രിപ്പിൾ മെയിൻ, മോഡൽ 3) ന്യൂ സ്കീം 2017 അഡ്മിഷൻ റെഗുലർ ബിരുദ പരീക്ഷ ജൂണ് 2018ന്റെ പ്രാക്ടിക്കൽ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിബിസിഎസ് (യുജി) കെമിസ്ട്രി മോഡൽ റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ആറു മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിദ്യാർഥികൾ അസൽ ഹാൾടിക്കറ്റ് സഹിതം പരീക്ഷയ്ക്കു ഹാജരാകണം.
സംവരണ സീറ്റൊഴിവ്
കെ.എൻ. രാജ് സെന്റർ ഫോർ ഇക്കണോമിക്സിൽ എംഎ ഇക്കണോമിക്സിൽ എസ്സി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ആറിന് രാവിലെ 10ന് അസൽ രേഖകളുമായി ഹാജരാകണം.
സ്കൂൾ ഓഫ് ബയോസയൻസസ് ഡിപ്പാർട്ട്മെന്റിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ ബയോ ടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ പ്രോഗ്രാമുകളിൽ പട്ടിക വർഗ (എസ്ടി) വിഭാഗത്തിൽ ഓരോ ഒഴിവു വീതമുണ്ട്. ആറിന് 10ന് സ്കൂൾ ഓഫ് ബയോസയൻസസിൽ ഹാജരാകണം.
എംഎ ഇക്കണോമിക്സ്
2014 ജൂണിലെ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് പ്രൈവറ്റ് പരീക്ഷയുടെ അന്തിമ റാങ്ക്/സ്ഥാന പട്ടിക പ്രസിദ്ധീകരിച്ചു. മാല്യങ്കര എസ്എൻഎം കോളജിലെ പി.എം. ഹിത, സിയോമി യോഹന്നാൻ, മൂവാറ്റുപുഴ നിർമല കോളജിലെ ആര്യമോൾ രാജേന്ദ്രൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക്/സ്ഥാനങ്ങൾ നേടി.
തീസിസ് സമർപ്പിക്കണം
പത്താം സെമസ്റ്റർ ബിആർക് (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2018 പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ ആറിനു നാലിനു മുന്പായി തീസിസ് കോളജിൽ സമർപ്പിക്കണം.