University News
ഡി​ഗ്രി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ താ​ഴെ പ​റ​യു​ന്ന ഡി​ഗ്രി കോ​ഴ്സു​ക​ളി​ല്‍ നി​ല​വി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് നാളെ താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. കഴിഞ്ഞ 24ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച സ്പോ​ട്ട് അ​ഡ്മി​ഷ​ൻ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട നി​ല​വി​ൽ മ​റ്റു കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മേ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. കോ​ള​ജ്/​കോ​ഴ്സ് മാ​റ്റം സ്പോ​ട്ട് അ​ഡ്മി​ഷ​നി​ലൂ​ടെ ല​ഭ്യ​മ​ല്ല. താ​ത്​പ​ര്യ​മു​ള്ള​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, യോ​ഗ്യ​ത​യും സം​വ​ര​ണ​വും തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ, ടി​സി എ​ന്നി​വ​യു​ടെ അ​സ​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം താ​വ​ക്ക​ര കാ​മ്പ​സി​ലെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാളെ രാ​വി​ലെ 11 ന​കം എ​ത്തണം. 11 ന് ​ശേ​ഷം വ​രു​ന്ന​വ​രെ ഒ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ഴി​വു​ക​ള്‍ ഗ​വ.​ബ്ര​ണ്ണ​ന്‍ കോ​ള​ജ് ത​ല​ശേ​രി (ChemistryOBH1,Ezhava1; EconomicsULM1; MathematicsSC2,ST2,Others1, Mathematics(Hons)SC4,ST1,Others3;BotanyGen1;BBAULM1 Gen 1), ഗ​വ.​കോ​ള​ജ് ത​ല​ശേ​രി ( BCA2 BA History 1); ഗ​വ.​കോ​ള​ജ് മാ​ന​ന്ത​വാ​ടി (B.A. English2); ബ​ജ മോ​ഡ​ൽ കോ​ള​ജ് (എ​യ്ഡ​ഡ്)(B.Com18, BA English4; BA Economics15); എ​സ്ഇ​എ​സ് കോ​ള​ജ്(ChemistrySC1,MathsSC1); മേ​രി മാ​താ കോ​ള​ജ്, മാ​ന​ന്ത​വാ​ടി (Computer Science1)സ​ർ സ​യ്യിദ് കോ​ള​ജ് (Functional EnglishSC1) പ​യ്യ​ന്നൂ​ർ കോ​ള​ജ് (Chemistry 1) നി​ർ​മ​ല​ഗി​രി കോ​ള​ജ് (English1, Chemistry 1 , BComFinance 1). മേ​ല്‍​പ്പ​റ​ഞ്ഞ കോ​ള​ജു​ക​ളി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്കു ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്. പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ൽ ഒ​ഴി​വു​ള്ള ബി​രു​ദ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കേ​ണ്ട​വ​ർ ഈ ​സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലും ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ലും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് എ​ട്ടുവ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭ്യ​മാ​ണ്.

പി​ജി ക്ലാ​സു​ക​ൾ നാളെമു​ത​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ നാളെ ആ​രം​ഭി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വൈ​വ വോ​സി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ർ​ട്ട് ര​ണ്ട് നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/​മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2017) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ വോ​സി 8, 9, 10, 13 തീ​യ​തി​ക​ളി​ൽ പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2018, പ്രാ​യോ​ഗി​ക പ​രീ​ക്ഷ 6, 7 തീ​യ​തി​ക​ളി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്സ്, പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.