Letters
മ​​​​ര​​​​ണ​​​​ക്കെ​​​​ണി​​​​യാ​​​​കു​​​​ന്ന റോ​​​​ഡു​​​​ക​​​​ൾ
Wednesday, July 26, 2017 11:35 AM IST
അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്തു സം​​​​സ്ഥാ​​​​ന​​​​ത്തു പ​​​​നി​​​​ബാ​​​​ധി​​​​ച്ച് നൂ​​​​റ്റ​​​​ന്പ​​​​തി​​​​ൽ​​​​പ്പ​​​​രം ആ​​​​ളു​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​തു വ​​​​ലി​​​​യ വാ​​​​ർ​​​​ത്ത​​​​യാ​​​​ക്കു​​​​ക​​​​യും ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​നെ നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​ന്‍റെ എ​​​​ത്ര​​​​യോ മ​ട​ങ്ങ് ആ​​​​ളു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന വ​​​​സ്തു​​​​ത ന​​​​മ്മ​​​​ൾ സൗ​​​​ക​​​​ര്യ​​​​പൂ​​​​ർ​​​​വം മ​​​​റ​​​​ക്കു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​വ​​​​ർ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ൽ 39,420 റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 4,287 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 44,108 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​തി​​​​ൽ 32,055 അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണം അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്ക​​​​ലാ​​​​യി​​​​രു​​​​ന്നു. 19,648 അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത് ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്.

സം​​​​സ്ഥാ​​​​ന ക്രൈം ​​​​റി​​​​ക്കാ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ​​​​യു​​​​ടെ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ മൂ​​​​ന്നു​​​​മാ​​​​സം 12,938 റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 1,330 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 14,303 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഓ​​​​രോ ദി​​​​വ​​​​സ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ശ​​​​രാ​​​​ശ​​​​രി 14 പേ​​​​രാ​​​​ണ് റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള മു​​​​ഖ്യ​​​​കാ​​​​ര​​​​ണം അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യും അ​​​​മി​​​​ത വേ​​​​ഗ​​​​ത്തി​​​​ലും വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ന​​​​മ്മു​​​​ടെ റോ​​​​ഡു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​മാ​​​​യ അവസ്ഥ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. മ​​​​ദ്യ​​​​പി​​​​ച്ച് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​വും കു​​​​റ​​​​വ​​​​ല്ല. ഇ​​​​ടു​​​​ങ്ങി​​​​യ റോ​​​​ഡു​​​​ക​​​​ളും വാ​​​​ഹ​​​​ന ബാ​​​​ഹു​​​​ല്യ​​​​വും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ യാ​​​​ത്രാ​​​​ദു​​​​രി​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​ക്കു​​​​ന്നു. ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നും റോ​​​​ഡു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നും പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​തം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. റോ​​​​ഡു​​​​ക​​​​ൾ മ​​​​ര​​​​ണ​​​​ക്കെ​​​​ണി​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്ന​​​​തു നി​​​​സം​​​​ഗ​​​​ത​​​​യോ​​​​ടെ നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കാ​​​​ൻ ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത്യ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​ന് എ​​​​ങ്ങ​​​​നെ ക​​​​ഴി​​​​യും‍‍?

സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പാ​​​​താ​​​​ന്പു​​​​ഴ, തൊ​​​​ടു​​​​പു​​​​ഴ