Letters
നെ​​​ടു​​​മ്പാ​​​ശേ​​രി​​​യി​​​ൽ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും മെ​​​ട്രോ റെ​​​യി​​​ലും വേ​​​ണം
Thursday, September 21, 2017 11:22 AM IST
2016 17 ​കാ​​​ല​​​യ​​​ള​​​വി​​​ൽ കൊ​​​ച്ചി​ നെ​​​ടു​​​മ്പാ​​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തിലൂ​​​ടെ​​​യു​​​ള്ള മൊ​​​ത്തം യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 89.4 ​ല​​​ക്ഷം ക​​​വി​​​ഞ്ഞു. ഇ​​​തി​​​ൽ ഇ​​​ന്‍റ​​ർ​​​നാ​​​ഷ​​​ണ​​​ൽ സെ​​​ക്ട​​​റി​​​ൽ 49.98 ല​​​ക്ഷ​​​വും ഡൊ​​​മ​​​സ്റ്റി​​​ക് സെ​​​ക്ട​​​റി​​​ൽ 39.43 ല​​​ക്ഷ​​​വും യാ​​​ത്ര​​​ക്കാ​​​ർ പെ​​​ടു​​​ന്നു. സി​​​യാ​​​ൽ പ്ര​​​സി​​​ദ്ധീക​​​രി​​​ച്ച വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൻ പ്ര​​​കാ​​​രം മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു 11.71 ല​​​ക്ഷം യാ​​​ത്ര​​​ക്കാ​​​രു​​​ടെ വ​​​ർ​​ധ​​​ന​​​വാ​​​ണ് (15.06%) രേ​​​ഖ​​​പ്പെ​​​ടുത്തി​​​യി​​​ട്ടു​​​ള്ള​​​ത്. വ​​​രും​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഈ ​​​സം​​​ഖ്യ കൂ​​​ടാ​​​നേ സാ​​​ധ്യ​​ത​​യു​​​ള്ളൂ.

ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ കു​​​മ്പോ​​​ൾ യാ​​​ത്ര​​​ക്കാ​​​രു​​​ടെ സം​​​ഖ്യ ഒ​​​രു കോ​​​ടി​ ക​​​വി​​​യു​​​മെ​​​ന്നു സാ​​​രം. അ​​​തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​ത​​​മാ​​​ണ്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് ഏ​​​താ​​​ണ്ട് 500 മീ​​​റ്റ​​​ർ സ​​​മീ​​​പ​​​ത്തു കൂ​​​ടി ഡ​​​ബി​​​ൾ​​​ലൈ​​​ൻ റെ​​യി​​ൽ​​വേ ട്രാ​​ക്കു​​ണ്ട്. പു​​​തി​​​യ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ നെ​​​ടു​​​മ്പാ​​ശേ​​​രി​​​യി​​​ൽ നി​​​ർ​​​മി​​​ക്കാ​​​നാ​​​വും. റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് മാ​​​ർ​​​ച്ച് 2014ൽ ​​​ഇ​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച​​​തു​​​മാ​​​ണ്. ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ചീ​​​ഫ് കൊ​​​മേ​​​ർ​​​ഷ്യ​​​ൽ മാ​​​നേ​​​ജ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും ആ​​​യ​​​തി​​​നു അ​​​റി​​​യി​​​പ്പും ല​​​ഭി​​​ച്ച​​​താ​​​ണ്. പി​​​ന്നീ​​​ട് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​യെ​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ റോ​​​ഡ് ഗ​​​താ​​​ഗ​​​ത​​ക്കു​​രു​​​ക്ക് കു​​​റ​​​യ്ക്കാ​​​നും വ​​​ള​​​രെ​​​യേ​​​റെ ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.
സിം​​​ഗ​​​പ്പൂ​​​രി​​​ൽ ഷാ​​​ങ്ഹാ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​ൽ 1, 2, 3 ടെ​​​ർ​​​മി​​​ന​​​ലു​​ക​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു സ​​​ർ​​​ക്കു​​​ല​​​ർ മെ​​​ട്രോ റെ​​​യി​​​ൽ ഫ്രീ ​​​സ​​​ർ​​​വീ​​​സാ​​​യി ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്നു​​​ണ്ട്. അ​​​തേ മാ​​​തി​​​രി, നെ​​​ടു​​​മ്പാ​​​ശേ​​​രി എ​​​യ​​​ർ​​​പോ​​​ർ​​​ട്ടും 500 മീ​​​റ്റ​​​ർ സ​​​മീ​​​പ​​​ത്തു പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​മാ​​​യി സ​​​ർ​​​ക്കു​​​ല​​​ർ മെ​​​ട്രോ റെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​രം ബ​​​ന്ധി​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഭാ​​​രി​​​ച്ച ല​​​ഗേ​​​ജു​​​ക​​​ളു​​​മാ​​​യി വ​​​രു​​​ന്ന വി​​​മാ​​​ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മ​​​റ്റു യാ​​​തൊ​​​രു വാ​​​ഹ​​​ന​​​ങ്ങ​​​ളേ​​​യും ആ​​​ശ്ര​​​യി​​​ക്കാ​​​തെ സ​​​ർ​​​ക്കു​​​ല​​​ർ മെ​​​ട്രോ റെ​​​യി​​​ലി​​​ൽ ക​​​യ​​​റി​​​പ്പ​​​റ്റാം.

വി​​​മാ​​​ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും അ​​​വ​​​രെ അ​​​നു​​​ഗ​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഏ​​​റെ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ദ​​​മാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​വ ര​​​ണ്ടും.

ഡോ. ​​​തോ​​​മ​​​സ് ബേ​​​ബി, പു​​​തു​​​പ്പ​​​ള്ളി