Letters
ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​ത്തിന്‍റെ അർഥം എല്ലാവരിലുമെത്തിക്കണം
Sunday, December 3, 2017 10:04 AM IST
ഇ​​​​​ന്ത്യ​​​​​ൻ ഭൂ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​ന്‍റെ​​​​​യും മാ​​​​​ന​​​​​വ സ്നേ​​​​​ഹ​​​ ഐ​​​​​ക്യ​​​​​സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​ഗീ​​​​​ത ല​​​​​യ​​​​​ന​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​നം. ഇ​​തി​​ലെ ​​​വ​​​​​രി​​​​​ക​​​​​ളു​​​​​ടെ അ​​​​​ർ​​ഥ​​മ​​​​​റി​​​​​യു​​​​​ന്ന ഒ​​​​​രു യ​​​​​ഥാ​​​​​ർ​​​​​ഥ ഭാ​​​​​ര​​​​​തീ​​​​​യ​​​​​നു ത​​​​​ന്‍റെ ഹൃ​​​​​ദ​​​​​യ​​​​​മി​​​​​ടി​​​​​പ്പി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​ത്തി​​​​​ന്‍റെ മാ​​​​​റ്റൊ​​​​​ലി കേ​​​​​ൾ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞേ​​​​​ക്കും. ഏ​​​​​തൊ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​യാ​​​​​ലും ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​നം കേ​​​​​ട്ടാ​​​​​ൽ ആ ​​​​​നി​​​​​മി​​​​​ഷം അ​​​​​തി​​​​​ൽ ശ്ര​​​​​ദ്ധ​​​​​യോ​​​​​ടും ആ​​​​​ദ​​​​​ര​​​​​വോ​​​​​ടും​​​​​കൂ​​​​​ടി പ​​​​​ങ്കു​​​​​ചേ​​​​​രാ​​​​​ൻ എ​​​​​നി​​​​​ക്കു ക​​​​​ഴി​​​​​യു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ​​​​​യും ശ്രേ​​​​​യ​​സി​​​​​നു​​​​​വേ​​​​​ണ്ടി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​യി​​​​​രി​​​​​ക്കും ഞാ​​​​​ൻ. നി​​​​​യ​​​​​മ​​​​​വും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​വും കൂ​​​​​ടാ​​​​​തെ ഈ ​​​​​ആ​​​​​ത്മാ​​​​​ഭി​​​​​മാ​​​​​ന​​​​​ത്താ​​​​​ൽ നി​​​​​റ​​​​​യാ​​​​​ൻ എ​​​​​നി​​​​​ക്കു ക​​​​​ഴി​​​​​യ​​​​​ട്ടെ.

ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ർ​​ഥം എ​​​​​ല്ലാ ഇ​​​​​ന്ത്യ​​​​​ൻ ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും വി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഉ​​​​​ചി​​​​​ത​​​​​മാ​​​​​യി​​​​​രി​​​​​ക്കും. നി​​​​​യ​​​​​മ​​​​​മാ​​​​​യി അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള സ​​ന്മ​​ന​​സ് രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു സ​​​​​ദ്ബു​​​​​ദ്ധി​​​​​യും ന്യാ​​​​​യ​​​​​വും.

ജോ​​​​​യി ചെ​​​​​റി​​​​​യാ​​​​​ൻ, കൂ​​​​​റ്റ​​​​​പ്പി​​​​​ള്ളി​​​​​ൽ, പോ​​​​​ത്താ​​​​​നി​​​​​ക്കാ​​​​​ട്‌‌