Letters
അധ്യാപകരുടെ ആത്മനൊമ്പരങ്ങൾ ആരറിയാൻ?
Friday, October 21, 2016 2:24 PM IST
പൊതുവിദ്യാഭ്യാസമേഖലയിൽ ജോലിചെയ്യുന്ന അധ്യാപകർ ഇന്ന് അനവധിയായ പ്രതിസന്ധികളുടെ നടുവിലുണ്ട്. നിയമനാംഗീകാരം കിട്ടാത്തവരുടെ പ്രശ്നങ്ങൾ ഒരുവശത്ത്. അധ്യാപകരുടെ നിലനിൽപ്പിനുതന്നെ വെല്ലുവിളികൾ ഉയർന്നുവരുന്നതു മറുവശത്ത്. ശിശുസൗഹൃദമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നമ്മുടെ നാട്ടിൽ കുട്ടികളെ വാക്കാലോ പ്രവൃത്തിയാലോ നോട്ടത്താലോ പോലും തിരുത്താനുള്ള അവസരം അധ്യാപകർക്കു നഷ്‌ടമായിരിക്കുന്നു. ആരെങ്കിലും ജോലിയോടു കൂടുതൽ ആത്മാർഥത കാണിച്ചാൽ പൊതുസമൂഹം അവരെ പിച്ചിച്ചീന്താൻ തയാറെടുക്കുന്നു. അടുത്തകാലത്തു നടന്ന നിരവധി ഉദാഹരണങ്ങൾ ഇതു ശരിവയ്ക്കുന്നതാണ്.

എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധങ്ങളായ ന്യൂനതകളുള്ള കുട്ടികളെ മറ്റു കുട്ടികളോടൊപ്പം പ്രത്യേക പരിഗണന നൽകി പൊതുവിദ്യാലയങ്ങളിൽ പഠിപ്പിച്ചുവരുന്നു. അവർക്കുവേണ്ടി പ്രത്യേക അധ്യാപകരെ ചിലപ്പോൾ ലഭിക്കാറുണ്ടെങ്കിലും അവർക്കും പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല.

ക്രിസ്റ്റഫർ മാത്യു, തൊടുപുഴ