Letters
എന്തിനും ഹർത്താൽ പരിഹാരമല്ല
Tuesday, November 29, 2016 3:50 PM IST
കേന്ദ്രസർക്കാർ 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുകൊണ്ട് സംസ്‌ഥാനത്തെ ജനങ്ങൾ ജീവിക്കാൻ നെട്ടോട്ടം ഓടുന്ന അവസരത്തിൽ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കാൻ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ഹർത്താൽ മൂലം ജനത്തിന് എന്തു നേട്ടം?

സംസ്‌ഥാന സർക്കാരും കേന്ദ്രസർക്കാരും ഓരോരോ നിയമങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു കൊണ്ടു കൊണ്ടുവരുന്നു. എതിർപാർട്ടികൾ അവരുടെ വകയായി ജനങ്ങളെ ദുരിതത്തിൽ ആക്കാൻ ഹർത്താൽ പ്രഖ്യാപിക്കുന്നു.

ഹർത്താൽ കൊണ്ട് ഒരു സർക്കാരും ഇന്നുവരെ കണ്ണുതുറന്നിട്ടില്ല. നിയമങ്ങൾകൊണ്ടുവരുന്നവരെ തടയാൻ പറ്റാത്തതു കൊണ്ട് സാധാരണക്കാരായ ജനങ്ങളെ തടയുന്നു എതിർപാർട്ടികൾ. ഹർത്താൽ ഒന്നിനും പരിഹാരമല്ല. ഒരോ ഹർത്താലിനും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ രാഷ്ട്രീയക്കാർ കാണുന്നില്ലേ?

ജോസ് ടി. പൂഞ്ഞാർ