Letters
കണക്കു പരീക്ഷ ദ്രോഹമാകരുത്
Tuesday, January 17, 2017 2:12 PM IST
പത്താം ക്‌ളാസിലെ ഗണിതശാസ്ത്ര പരീക്ഷകള്‍ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാവരുത്. ചോദ്യകര്‍ത്താവിന്റെ അറിവും കഴിവും പ്രകടിപ്പിക്കാന്‍ മാത്രമുള്ള വേദിയായി പത്താംക്‌ളാസിലെ ഗണിതശാസ്ത്ര പരീക്ഷകള്‍ മാറിയിരിക്കുന്നു.

ഡിസംബറില്‍ നടന്ന രണ്ടാംപാദ പരീക്ഷയില്‍ ഒരു കുട്ടി പോലും ഗ ണിതശാസ്ത്രത്തിനു ജയിക്കാത്ത സ്‌കൂളുകളുമുണ്ട്. പാഠപുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്നതും കുട്ടികള്‍ ചെയ്തു ശീലിച്ചിട്ടുള്ളതുമായ രീതികളില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ വ്യത്യസ്തമായ രീതിയില്‍ ചിന്തിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യങ്ങളാണ് കഴിഞ്ഞ ഗണിതശാസ്ത്ര പരീക്ഷയില്‍ ചോദിച്ചിരുന്നത്. ഇതു ക്‌ളാസിലെ ഏറ്റവും ബുദ്ധിമാന്മാരായ വിദ്യാര്‍ഥികള്‍ക്കു മാത്രം ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കുന്നതാകാം. എന്നാല്‍, സാമാന്യ ബുദ്ധിയുള്ള വിദ്യാര്‍ഥികളില്‍ ഗണിതശാസ്ത്രത്തോട് ഭയവും വിമുഖതയും ഉണ്ടാകാന്‍ മാത്രമേ ഈ രീതിയിലുള്ള പരീക്ഷകള്‍ ഉപകരിക്കുള്ളൂ.

ഡോ. പ്രിയ ജോസഫ്, കുറവിലങ്ങാട്‌