Letters
ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​​​ നിർദേശത്തിലെ അ​​​ശാ​​​സ്ത്രീ​​​യ​​​ത
Sunday, February 12, 2017 10:08 AM IST
സം​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ സ്വ​​​​​​​​​കാ​​​​​​​​​ര്യ ബ​​​​​​​​​സു​​​​​​​​​ക​​​​​​​​​ൾ ചാ​​​​​​​​​ർ​​​​​​​​​ജ് വ​​​​​​​​​ർ​​​​​​​​​ധ​​​​​​​​​ന ​​​​​​ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ട് ഒ​​​​​​​​​രു പ​​​​​​​​​ണി​​​​​​​​​മു​​​​​​​​​ട​​​​​​​​​ക്കു ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​ക്ക​​​​​​​​​ഴി​​​​​​​​​ഞ്ഞു. ഒ​​​​​​​​​രു ചാ​​​​​​​​​ർ​​​​​​​​​ജ് വ​​​​​​​​​ർ​​​​​​​​​ധ​​​​​​​​​ന​​​​​​​​​വി​​​​​​​​​ന്‍റെ വ​​​​​​​​​ക്കോ​​​​​​​​​ള​​​​​​​​​മെ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ. ​​​​​​മി​​​​​​​​​നി​​​​​​​​​മം ചാ​​​​​​​​​ർ​​​​​​​​​ജി​​​​​​​ൽ ര​​​​​​​​​ണ്ടു​​​​​​ രൂ​​​​​​​​​പ​​​​​​​​​യു​​​​​​​​​ടെ വ​​​​​​​​​ർ​​​​​​​​​ധ​​​​​​​​​ന​​​​​​​​​വാ​​​​​​​​​ണ് ബ​​​സു​​​ട​​​മ​​​ക​​​ൾ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജി​​​​​​​ൽ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന​​​​​​​ത് കൗ​​​​​​​തു​​​​​​​ക​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണ്. ഇ​​​​​​​തി​​​​​​​നു​​​മു​​​​​​​മ്പ് ര​​​​​​​ണ്ടു ത​​​​​​​വ​​​​​​​ണ ബ​​​​​​​സ് ചാ​​​​​​​ർ​​​​​​​ജ് വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ഴും കെ​​​​​​​എ​​​​​​​സ് ആ​​​​​​​ർ​​​​​​​ടി​​​​​​​സി അ​​​​​​​ട​​​​​​​ച്ചു​​​​​​​പൂ​​​​​​​ട്ടു​​​​​​​മെ​​​​​​​ന്ന നി​​​​​​​ല​​​​​​​വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു​​​​ എ​​​ന്ന​​​​​​​ത് ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത്തെ ഈ ​​​​​​​ആ​​​​​​​വ​​​​​​​ശ്യ​​​​​​​വു​​​​​​​മാ​​​​​​​യി കൂ​​​​​​​ട്ടി​​​​​​​വാ​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്. കെഎസ് ആ​​​​​​​ർ​​​​​​​ടി​​​​​​​സി​​​​​​​യെ ത​​​​​​​ല്ലു​​​​​​​ക​​​​​​​യും സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യെ ത​​​​​​​ലോ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത, ചാ​​​​​​​ർ​​​​​​​ജ് വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​വി​​​​​​​ലെ അ​​​​​​​ശാ​​​​​​​സ്ത്രീ​​​​​​​യ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​രെ​​​​​​​ത്തി​​​​​​​നോ​​​​​​​ട്ടം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്.

ഒ​​​​​​രു ബ​​​​​​​സ് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ന​​​​​​​ട​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​നു വേ​​​​​​​ണ്ട ചെ​​​​​​​ല​​​​​​​വു​​​​​​​ക​​​​​​​ളും ന്യാ​​​​​​​യ​​​​​​​മാ​​​​​​​യ ലാ​​​​​​​ഭ​​​​​​​വു​​​​​​​മെ​​​​​​​ല്ലാം ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ബ​​​​​​​സ് യാ​​​​​​​ത്ര​​​​​​​യ്ക്കു​​​​​​​ള്ള കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജ് നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. ഈ ​​​​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യം ശ​​​​​​​രി​​​​​​​യാ​​​​​​​യി ന​​​​​​​ട​​​​​​​ത്തി​​​​​​​യാ​​​​​​​ൽ സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ൾ ദീ​​​​​​​ർ​​​​​​​ഘ​​​​​​​ദൂ​​​​​​​ര​​​​​​​ങ്ങ​​​​​​​ളെ​​​​​​​ന്നോ ഹ്ര​​​​​​​സ്വ​​​​​​​ദൂ​​​​​​​ര​​​​​​​ങ്ങ​​​​​​​ളെ​​​​​​​ന്നോ സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യെ​​​​​​​ന്നോ പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യെ​​​​​​​ന്നോ ഉ​​​​​​​ള്ള ഭേ​​​​​​​ദ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ സു​​​​​​​ഗ​​​​​​​മ​​​​​​​മാ​​​​​​​യി ന​​​​​​​ട​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​വാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യും. എ​​​​​​​ന്നാ​​​​​​​ൽ, മ​​​​​​​റ്റു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ ​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന യാ​​​​​​​ത്രാ​​​​​​​ച്ചെ​​​​​​​ല​​​​​​​വു​​​​​​​ള്ള കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ അ​​​​​​​ടു​​​​​​​ത്തു​​​​​​​ന​​​​​​​ട​​​​​​​ന്ന ചാ​​​​​​​ർ​​​​​​​ജു​​​​​​​വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​ക​​​​​​​ളി​​​​​​​ൽ കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജ് കു​​​​​​​റ​​​​​​​ച്ചു​​​​​​​കാ​​​​​​​ട്ടി യാ​​​​​​​ത്രാ​​​​​​​ച്ചെ​​​ല​​​​​​​വു കു​​​​​​​റ​​​​​​​വാ​​​​​​​ണെ​​​​​​​ന്നു ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ഒ​​​രു വ്യ​​​​​​​ഗ്ര​​​​​​​ത പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​യി​​​​​​​ക്ക​​​​​​​ണ്ടു. കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജി​​​​​​​ലെ കു​​​​​​​റ​​​​​​​വു പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​യി മി​​​​​​​നി​​​​​​​മം ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നൊ​​​​​​​രു അ​​​​​​​ധി​​​​​​​ക​​​​​​​ത്തു​​​​​​​ക തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഏ​​​​​​​താ​​​​​​​നും ഫെ​​​​​​​യ​​​​​​​ർ​​​​​​​സ്റ്റേ​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി നി​​​​​​​ജ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യാ​​​​​​​ണ് ശാ​​​​​​​സ്ത്രീ​​​​​​​യ​​​​​​​മാ​​​​​​​യ രീ​​​​​​​തി. ടൗ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ലെ വ​​​​​​​ൺ​​​​​​​വേ, ട്രാ​​​​​​​ഫി​​​​​​​ക് ജാം ​​​​​​​മു​​​​​​​ത​​​​​​​ലാ​​​​​​​യ​​​​​​​വ മൂ​​​​​​​ല​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന യാ​​​​​​​ദൃ​​​​​​​ച്ഛി​​​ക​​​​​​​ച്ചെ​​​​​​​ല​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കാ​​​ണ് ഈ​​​​ ​​​അ​​​ധി​​​​​​​ക​​​​​​​ത്തു​​​​​​​ക. എ​​​​​​​ന്നാ​​​​​​​ൽ, ഈ ​​​​​​​തു​​​​​​​ക മു​​​​​​​ഖ്യ​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി നി​​​​​​​ശ്ച​​​​​​​യി​​​​​​​ച്ച​​​​​​​താ​​​​​​​ണ് നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള ചാ​​​​​​​ർ​​​​​​​ജു​​​​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യ​​​​​​​ത്തി​​​​​​​ലെ അ​​​​​​​ശാ​​​​​​​സ്ത്രീ​​​​​​​യ​​​​​​​ത.

കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജി​​​​​​​ൽ കാ​​​​​​​ര്യ​​​​​​​മാ​​​​​​​യ മാ​​​​​​​റ്റം വ​​​​​​​രു​​​​​​​ത്തി​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നു ബ​​​​​​​ദ​​​​​​​ലാ​​​​​​​യി ചു​​​​​​​മ​​​​​​​ത്തി​​​​​​​യ, ഓ​​​​​​​രോ ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​ലെ​​​​​​​യും ഈ​​​​ ​​​അ​​​​​​​ധി​​​​​​​ക​​​​​​​ത്തു​​​​​​​ക, ചെ​​​​​​​റി​​​​​​​യ ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ളെ ബ​​​സ് മു​​​​​​​ത​​​​​​​ലാ​​​​​​​ളി​​​​​​​മാ​​​​​​​ർ​​​​​​​ക്ക് ഏ​​​​​​​റെ ആ​​​​​​​ദാ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ക്കി. അ​​​​​​​തേസ​​​​​​​മ​​​​​​​യം ദീ​​​​​​​ർ​​​​​​​ഘ​​​​​​​ദൂ​​​​​​​ര ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലും ഇ​​​​​​​തേ സം​​​​​​​ഖ്യ​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് അ​​​​​​​ധി​​​​​​​ക​​​​​​​മാ​​​​​​​യി ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തെ​​​​​​​ന്ന​​​​​​​തു ക​​​​​​​വു​​​​​​​ങ്ങി​​​​​​​ന്‍റെ ത​​​​​​​ള​​​​​​​പ്പു​​​​​​​കൊ​​​​​​​ണ്ട് തെ​​​​​​​ങ്ങു​​​​​​​ക​​​​​​​യ​​​​​​​റു​​​​​​​ന്ന​​​​​​​തി​​​​​​​നു സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി. അ​​​​​​​ഞ്ചു​​​​​​​കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ​​​​ കി​​​​​​​ട്ടു​​​​​​​ന്ന അ​​​​​​​ധി​​​​​​​ക​​​​​​​ത്തു​​​​​​​ക​​​യേ 150 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ യാ​​​​​​​ത്ര​​​​​​​യ്ക്കു​​​​​​​ള്ള ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​ലും കി​​​​​​​ട്ടു​​​​​​​ന്നു​​​​​​​ള്ളൂ എ​​​​​​​ന്ന​​​​​​​യ​​​​​​​വ​​​​​​​സ്ഥ ഇ​​​​​​​തു​​​​​​​മൂ​​​​​​​ലം സം​​​​​​​ജാ​​​​​​​ത​​​​​​​മാ​​​​​​​യി. ഗു​​​​​​​രു​​​​​​​വാ​​​​​​​യൂ​​​​​​​ർസു​​​​​​​ൽ​​​​​​​ത്താ​​​​​​​ൻ​​​​​​​ബ​​​​​​​ത്തേ​​​​​​​രി, ക​​​​​​​ട്ട​​​​​​​പ്പ​​​​​​​നഎ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം മു​​​​​​​ത​​​​​​​ലാ​​​​​​​യ ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​നും തി​​​​​​​രു​​​​​​​ന​​​​​​​ക്ക​​​​​​​രനാ​​​​​​​ഗ​​​​​​​മ്പ​​​​​​​ടം (1.5 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ) ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​നും മൂ​​​​​​​ന്നു ​​​​രൂ​​​പ 80 പൈ​​​​​​​സ​​​​​​​യു​​​​​​​ടെ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​‌! ഈ അ​​​​​​​ശാ​​​​​​​സ് ത്രീ​​​​​​​യ​​​​​​​ത​​​​​​​മൂ​​​​​​​ലം ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​മാ​​​​​​​ണ്, സ​​​​​​​ർ​​​​​​​വീ​​​​​​​സ് ദൈ​​​​​​​ർ​​​​​​​ഘ്യ​​​​​​​മ​​​​​​​ല്ല ലാ​​​​​​​ഭ​​​​​​​ത്തി​​​​​​​നാ​​​​​​​ധാ​​​​​​​ര​​​​​​​മെ​​​​​​​ന്ന നി​​​​​​​ല​​​​​​​വ​​​​​​​ന്നു. ദീ​​​​​​​ർ​​​​​​​ഘ​​​​​​​ദൂ​​​​​​​ര സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​രു​​​​ ദി​​​​​​​വ​​​​​​​സം മു​​​​​​​ന്നൂ​​​​​​​റോ മു​​​​​​​ന്നൂ​​​​​​​റ്റ​​​​​​​മ്പ​​​​​​​തോ ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ വി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ ചെ​​​​​​​റി​​​​​​​യ റൂ​​​​​​​ട്ടു​​​​​​​ക​​​​​​​ളി​​​​​​​ലെ ഷ​​​​​​​ട്ടി​​​​​​​ൽ സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ 14001500 ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ വി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു. 350 ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​വി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു ദീ​​​​​​​ർ​​​​​​​ഘ​​​​​​​ദൂ​​​​​​​ര ഓ​​​​​​​ർ​​​​​​​ഡി​​​​​​​ന​​​​​​​റി സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജി​​​​​​​നു പു​​​​​​​റ​​​​​​​മേ കി​​​​​​​ട്ടു​​​​​​​ന്ന ​​​​വ​​​​​​​രു​​​​​​​മാ​​​​​​​നം 350X3.80=1330 രൂ​​​​​​​പ. എ​​​​​​​ന്നാ​​​​​​​ൽ, 1400 ടി​​​​​​​ക്ക​​​​​​​റ്റു​​​​ വി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു ഷ​​​​​​​ട്ടി​​​​​​​ൽ സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം കി​​​​​​​ട്ടു​​​​​​​ന്ന വ​​​​​​​രു​​​​​​​മാ​​​​​​​നം 1400x 380=5320 രൂ​​​​​​​പ. കെ​​​എസ്ആ​​​​​​​ർ​​​​​​​ടി​​​​​​​സി​​​​​​​യു​​​​​​​ടെ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ളും ദീ​​​​​​​ർ​​​​​​​ഘ​​​​​​​ദൂ​​​​​​​ര​​​​ സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ളാ​​​​​​​ണ്.

ഒ​​​​​​​രു ഉ​​​​​​​ദാഹ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ഇ ത് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സ്പ​​​​​​​ഷ്ട​​​​​​​മാ​​​​​​​കും. തൊ​​​​​​​ടു​​​​​​​പു​​​​​​​ഴമൂ​​​​​​​വാ​​​​​​​റ്റു​​​​​​​പു​​​​​​​ഴ ദൂ​​​​​​​രം ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 20 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ (എ​​​​​​​ട്ടു ഫെ​​​​​​​യ​​​​​​​ർ സ്റ്റേ​​​​​​​ജ്). മൂ​​​​​​​വാ​​​​​​​റ്റു​​​​​​​പു​​​​​​​ഴപെ​​​​​​​രു​​​​​​​മ്പാ​​​​​​​വൂ​​​​​​​ർ റൂ​​​​​​​ട്ടും ഇ​​​​​​​തേ ദൂ​​​​​​​രം(എ​​​​​​​ട്ടു ഫെ​​​​​​​യ​​​​​​​ർ​​​​​​​സ്റ്റേ​​​​​​​ജ്)ത​​​​​​​ന്നെ. തൊ​​​​​​​ടു​​​​​​​പു​​​​​​​ഴനി​​​​​​​ന്ന് മൂ​​​​​​​വാ​​​​​​​റ്റു​​​​​​​പു​​​​​​​ഴ പോ​​​​​​​യി തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​രു​​​​​​​ന്ന ഷ​​​​​​​ട്ടി​​​​​​​ൽ ബ​​​​​​​സും തൊ​​​​​​​ടു​​​​​​​പു​​​​​​​ഴനി​​​​​​​ന്നു പെ​​​​​​​രു​​​​​​​മ്പാ​​​​​​​വൂ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന മ​​​​​​​റ്റൊ​​​​​​​രു ബ​​​​​​​സും ഒ​​​​​​​രേ ദൂ​​​​​​​രം (40 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ) സ​​​​​​​ർ​​​​​​​വീ​​​​​​​സ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ ഇ​​​വ​​​യു​​​ടെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലെ വ്യ​​​​​​​ത്യാ​​​​​​​സ​​​​​​​മെ​​​​​​​ത്ര​​​​​​​യെ​​​​​​​ന്നു നോ​​​​​​​ക്കാം.

ര​​​​​​​ണ്ടും ബ​​​​​​​സും 50 യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രെ വ​​​​​​​ച്ച് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ന​​​​​​​ട​​​​​​​ത്തി​​​​​​​യാ​​​​​​​ൽ; കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ചാ​​​​​​​ർ​​​​​​​ജ് 64 പൈ​​​​​​​സ
ഒ​​​​​​​രു ഫെ​​​​​​​യ​​​​​​​ർ​​​​​​​സ്റ്റേ​​​​​​​ജ് ചാ​​​​​​​ർ​​​​​​​ജ് 64 x 2.5=1.60 രൂ​​​​​​​പ.
മൂ​​​​​​​വാ​​​​​​​റ്റു​​​​​​​പു​​​​​​​ഴ​​​​​​​വ​​​​​​​രെ​​​​​​​യു​​​​​​​ള്ള എ​​​​​​​ട്ട് ഫെ​​​​​​​യ​​​​​​​ർ സ്റ്റേ​​​​​​​ജി​​​​​​​ന് ചാ​​​​​​​ർ​​​​​​​ജ് 1.60 x 8+ 3.80=12.80+3.80=16.60=17.00 രൂ​​​​​​പ. ആ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ 50 ടി​​​​​​ക്ക​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​നം 17 x 50=850 രൂ​​​​പ.
അ​​​​​​ത്ര​​​​​​യും യാ​​​​​​ത്ര​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യി തി​​​​​​രി​​​​​​ച്ചെ​​​​​​ത്തു​​​​​​മ്പോ​​​​​​ൾ വ​​​​​​രു​​​​​​മാ​​​​​​നം 850x2=1700രൂ​​​​​​പ
ഇ​​​​​​നി തൊ​​​​​​ടു​​​​​​പു​​​​​​ഴപെ​​​​​​രു​​​​​​മ്പാ​​​​​​വൂ​​​​​​ർ 40 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തി​​​​​​യാ​​​​​​ലു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​നം
ഫെ​​​​​​യ​​​​​​ർ സ്റ്റേ​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം 16; ഒ​​​​​​രു ടി​​​​​​ക്ക​​​​​​റ്റി​​​​​​ന്‍റെ വി​​​​​​ല 16 x 1.60 +3.80=25.60+380=29.40=29.00 രൂ​​​​​​പ.

50 ടി​​​​​​ക്ക​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​നം= 29 x 50=1450 രൂ​​​​​​പ (250 രൂ​​​​​​പ കു​​​​​​റ​​​​​​വ്).
ഇപ്പോ​​​​​​ൾ സ്വ​​​​​​കാ​​​​​​ര്യ മു​​​​​​ത​​​​​​ലാ​​​​​​ളി​​​​​​മാ​​​​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ചാ​​​​​​ർ​​​​​​ജു​​​​​​കൂ​​​​​​ടാ​​​​​​തെ ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ ര​​​​​​ണ്ടു ​​​രൂ​​​​​​പ​​​​​​യു​​​​​​ടെ വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​വു​​​​​​വ​​​​​​രു​​​​​​ത്തി​​​​​​യാ​​​​​​ൽ മേ​​​​​​ല്പ​​​​​​റ​​​​​​ഞ്ഞ 250 രൂ​​​​​​പ​​​​​​യു​​​​​​ടെ കു​​​​​​റ​​​​​​വ് 350 രൂ​​​​​​പ​​​​​​യു​​​​​​ടേ​​​​​​താ​​​​​​യി മാ​​​​​​റും. ബ​​​​​​സി​​​​​​ന്‍റെ സ​​​​​​ർ​​​​​​വീ​​​​​​സ് ദൈ​​​​​​ർ​​​​​​ഘ്യം കൂ​​​​​​ടുംതോ​​​​​​റും ഇ​​​​​​ത് എ​​​​​​ത്ര​​​​​​മേ​​​​​​ൽ വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഊ​​​​​​ഹി​​​​​​ക്കാ​​​​​​മ​​​​​​ല്ലോ.

ദീ​​​​​​ർ​​​​​​ഘ​​​​​​ദൂ​​​​​​ര സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ന്ന കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി​​​​​​ക്ക് വ​​​​​​ന്നു​​​​​​ചേ​​​​​​ർ​​​​​​ന്ന ന​​​​​​ഷ്ടം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് 2015 ഏ​​​​​​പ്രി​​​​​​ൽ ഒ​​​​​​ന്നു​​​​​​മു​​​​​​ത​​​​​​ൽ 14 രൂ​​​​​​പ​​​​​​യ്ക്കു​​​​​​ മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു രൂ​​​​​​പ മു​​​​​​ത​​​​​​ലു​​​​​​ള്ള സെ​​​​​​സ് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, കെഎസ്ആ​​​​​​ർ​​​​​​ടി​​​​​​സി ബ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ചാ​​​​​​ർ​​​​​​ജു​​​ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണെ​​​​​​ന്നൊ​​​​​​രു തെ​​​​​​റ്റി​​​​​​ദ്ധാ​​​​​​ര​​​​​​ണ ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ര​​​​​​ക്കു​​​​​​വാ​​​​​​ൻ ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി. അ​​​​​​തും ഒ​​​​​​രു പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നു വി​​​​​​ന​​​​​​യാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ യാ​​​​​​ത്ര​​​​​​ക്കാ​​​​​​രി​​​​​​ൽ 40 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​ണെ​​​​​​ന്ന സ്വ​​​​​​കാ​​​​​​ര്യ​​​​​​ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദം തെ​​​​​​റ്റാ​​​​​​ണ്. 40 ശ​​​​​​ത​​​​​​മാ​​​​​​നം യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ എ​​​​​​ല്ലാ ബ​​​​​​സി​​​​​​ന്‍റെ​​​​​​യും എ​​​​​​ല്ലാ ട്രി​​​​​​പ്പി​​​​​​ലും മു​​​​​​ഴു​​​​​​വ​​​​​​ൻ ദൂ​​​​​​ര​​​​​​വും ശ​​​​​​രാ​​​​​​ശ​​​​​​രി 40 ശ​​​​​​ത​​​​​​മാ​​​​​​നം വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. എ​​​​​​ന്നാ​​​​​​ൽ, ഒ​​​​​​ന്നോ ര​​​​​​ണ്ടോ ട്രി​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ മൂ​​​​​​ന്നോ നാ​​​​​​ലോ ഫെ​​​​​​യ​​​​​​ർ സ്റ്റേ​​​​​​ജി​​​​​​ലേ​​​​​​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണി​​​​​​ന്ന് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ തി​​​​​​ര​​​​​​ക്കു​​​​​​ള്ള​​​​​​ത്. ത​​​​​​ന്നെ​​​​​​യു​​​​​​മ​​​​​​ല്ല സ്വ​​​​​​കാ​​​​​​ര്യ ബ​​​​​​സു​​​​​​ക​​​​​​ൾ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് യാ​​​​​​ത്രാ​​​​​​സൗ​​​​​​ജ​​​​​​ന്യം അ​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്നെ​​​ന്ന വ​​​​​​സ്തു​​​​​​ത​​​​​​കൂ​​​​​​ടി ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്താ​​​​​​ണ് അ​​​​​​വ​​​​​​രു​​​​​​ടെ ടാ​​​​​​ക്സും ഫു​​​​​​ൾ​​​​​​ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ര​​​​​​ക്കും നി​​​​​​ശ്ച​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.

ഈ ​​​​​​വ​​​​​​സ്തു​​​​​​തക​​​​​​ളെ​​​​​​ല്ലാം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ബ​​​​​​സ് യാ​​​​​​ത്ര​​​​​​യ്ക്കു​​​​​​ള്ള കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ചാ​​​​​​ർ​​​​​​ജ് ശ​​​​​​രാ​​​​​​ശ​​​​​​രി നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കാ​​​​​​തെ ഓ​​​​​​രോ ടി​​​​​​ക്ക​​​​​​റ്റി​​​​​​നും ര​​​ണ്ടു​​​ രൂ​​​​​​പ വ​​​​​​ച്ച് വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​ള്ള രീ​​​​​​തി അ​​​​​​ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്നു കാ​​​​​​ണാം. കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ചാ​​​​​​ർ​​​​​​ജ് ​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ ചാ​​​​​​ർ​​​​​​ജു​​​​​​നി​​​​​​ർ​​​​​​ണ​​​​​​യോ​​​​​​പാ​​​​​​ധി എ​​​ന്ന​​​​​​തി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം മൂ​​​​​​ന്നു​​​​​​വ​​​​​​ർ​​​​​​ഷം മു​​​​​​ന്പ് ഇ​​​​​​വി​​​​​​ടെ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ടി​​​​​​ക്ക​​​​​​റ്റു​​​​​​നി​​​​​​ര​​​​​​ക്കു​​​​​​ക​​​​​​ൾ ത​​​​​​ന്നെ ഉ​​​ദാ​​​ഹ​​​ര​​​ണം. അ​​​​​​ശാ​​​​​​സ്ത്രീ​​യ​​മാ​​യ നി​​ര​​ക്കു വ​​ർ​​ധ​​ന​​കൊ​​ണ്ടു​​ള്ള അ​​മി​​ത​​നേ​​ട്ടം ആ​​ർ​​ക്കും ന​​ൽ​​കാ​​തി​​രി​​ക്കാ​​നും ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാനു​​​​​​മു​​ള്ള വി​​​​​​വേ​​​​​​ക​​​​​​വും ഔ​​​​​​ചി​​​​​​ത്യ​​​​​​ബോ​​​​​​ധ​​​​​​വും സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്നു പ്ര​​​​​​ത്യാ​​​​​​ശി​​​​​​ക്കാം.

ഡോ. ​​​​​​​​​സി.​​​​​​​​​ടി. ഫ്രാ​​​​​​​​​ൻ​​​​​​​​​സി​​​​​​​​​സ് ചി​​​​​​​​​റ്റി​​​​​​​​​ല​​​​​​​​​പ്പി​​​​​​​​​ള്ളി, മു​​​​​​​​​ത​​​​​​​​​ല​​​​​​​​​ക്കോ​​​​​​​​​ടം