Letters
ക​​​​ബ​​​​ളി​​​​പ്പി​​​​ക്ക​​​​ല​​​​ല്ല വി​​​​ദ്യാ​​​​ഭ്യാ​​​​സം
Wednesday, March 15, 2017 11:28 AM IST
കേ​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്പോ​​​​ൾ ര​​​​ണ്ടു കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ടി​​​​വ​​​​ന്നു. പ്ര​​​​മു​​​​ഖ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​സി​​​​ന​​​​സ് ഡി​​​​പ്ലോ​​​​മ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​ണു ​​ത​​ങ്ങ​​ളെ​​ന്ന് അ​​വ​​ർ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​വ​​​​രു​​​​ടെ കോ​​​​ള​​​​ജി​​​​ലെ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ചി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങി സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് അ​​വ കാ​​​​ണി​​​​ച്ചു​​​​ത​​​​ന്നു.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ള​​​​ല്ലേ സ​​​​ഹാ​​​​യി​​​​ക്കാം എ​​​​ന്നു ക​​​​രു​​​​തി വി​​​​ല ചോ​​​​ദി​​​​ച്ചു. സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​പ്പോ​​ൾ ഞെ​​​​ട്ടി​​​​പ്പോ​​​​യി. സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എം​​​​ആ​​​​ർ​​​​പി (പ​​​​ര​​​​മാ​​​​വ​​​​ധി തു​​​​ക) യു​​​​ടെ ഇ​​​​ര​​​​ട്ടി​​​​ക്കാ​​​​ണ് ഈ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പേ​​​​ർ​​ക്ക് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ര​​​​ട്ടി​​​​വി​​​​ല​​​​യ്ക്കു ന​​​​ൽ​​​​കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലൂ​​​​ടെ, വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ന പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ അ​​​​വ​​​​ർ എ​​​​ന്തു​​​​നേ​​​​ടി? ഭാ​​​​വി​​​​യി​​​​ൽ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പേ​​​​രെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ബി​​​​സി​​​​ന​​​​സ് എ​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​മ​​​​ല്ലേ ഈ ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്?

എം​​​​ആ​​​​ർ​​​​പി എ​​​​ഴു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കാ​​​​ൾ കു​​റ​​ഞ്ഞ വി​​​​ല​​യി​​ൽ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പേ​​ർ​​ക്കു വി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണു ശ​​​​രി​​​​യാ​​​​യ ബി​​​​സി​​​​ന​​​​സ് എ​​​​ന്നു ഞാ​​​​ന​​​​വ​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു. അ​​​​തു​​​​കേ​​​​ട്ട അ​​​​വ​​​​രു​​​​ടെ ചി​​​​രി​​​​യി​​​​ൽ എ​​​​ന്തൊ​​​​ക്കെ​​​​യോ പ​​​​റ​​​​യാ​​​​തെ പ​​​​റ​​​​യു​​​​ന്ന സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഡോ. ​​​​ജോ​​​​ൺ ടി. ​​​​ഏ​​​​ബ്ര​​​​ഹാം, തേ​​​​വ​​​​ര​​​​ത്ത്, കാ​​​​യം​​​​കു​​​​ളം