Letters
ക​​ർ​​ഷ​​ക​​രു​​ടെ രോ​​ദ​​നം
Monday, May 22, 2017 11:26 AM IST
ത​​ക​​ർ​​ന്ന​​ടി​​യു​​ന്ന കാ​​ർ​​ഷി​​ക​​മേ​​ഖ​​ല എ​​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​​പി​​ക​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മു​ഖ​പ്ര​സം​ഗം ഇ​​ന്നു ക​​ർ​​ഷ​​ക​​ർ നേ​​രി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ദു​​രി​​ത​​ങ്ങ​​ളു​​ടെ ചി​​ത്രം ഏ​​റ്റ​​വും ശ​​രി​​യാ​​യി തു​​റ​​ന്നു​​കാ​​ണി​​ക്കു​​ന്ന​താ​യി​രു​ന്നു. കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ക​​ർ​​ഷ​​ക​​രു​​ടെ കാ​​ര്യ​​ത്തി​​ൽ വ​​ഞ്ച​​നാ​​പ​​ര​​മാ​​യ അ​​വ​​ഗ​​ണ​​ന​​യാ​​ണു കാ​ട്ടു​​ന്ന​​ത്. കേ​​ര​​ളം ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഒ​​രു കാ​​ർ​​ഷി​​ക​​വി​​ള​​യ്ക്കും ന്യാ​​യ​​വി​​ല കി​​ട്ടു​​ന്നി​​ല്ല. വ്യ​​വ​​സാ​​യി​​ക​​ൾ​​ക്കു കാ​​ർ​​ഷി​​ക​​വി​​ഭ​​വ​​ങ്ങ​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ കേ​ന്ദ്രം കു​​റ​​ഞ്ഞ ചു​​ങ്ക​​മാ​​ണ് ചു​മ​ത്തു​​ന്ന​​ത്. ക​​ർ​​ഷ​​ക​​രു​​ടെ ദ​​യ​​നീ​​യാ​​വ​​സ്ഥ കാ​​ണാ​​നോ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​നോ ഗ​​വ​​ൺ​​മെ​​ന്‍റ് ശ്ര​​മി​​ക്കു​​ന്നി​​ല്ല.

ഏ​​തു രാ​​ഷ്‌‌​​ട്രീ​​യ​​പാ​​ർ​​ട്ടി കേ​​ന്ദ്ര​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ലും വ്യ​​വ​​സാ​​യി​​ക​​ളു​​ടെ​​യും ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ​​യും ഉ​​യ​​ർ​​ച്ച​​യ്ക്കാ​​യാ​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​ത്. അ​​സം​​ഘ​​ടി​​ത​​രാ​​യ ക​​ർ​​ഷ​​ക​​രു​​ടെ രോ​​ദ​​നം വെ​​റും വ​​ന​​രോ​​ദ​​ന​​മാ​​യി​​ത്തീ​​ർ​​ന്നി​​രി​​ക്കു​​ന്നു.

ജോ​​സ​​ഫ് മേ​​രി​​ലാ​​ൻ​​ഡ്