Letters
കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ എ​​​ങ്ങ​​​നെ ജീ​​​വി​​​ക്കും?
Wednesday, May 24, 2017 10:49 AM IST
കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ളു​​​ടെ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച​​​മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ ജീ​​​വി​​​ക്കാ​​​ൻ​​​ത​​​ന്നെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ്. എ​​​ല്ലാ വി​​​ള​​​ക​​​ൾ​​​ക്കും വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞ​​​താ​​​ണു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വി​​​ന​​​യാ​​​യ​​​ത്. റ​​​ബ​​​റി​​​നു കി​​​ലോ​​​ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും കൊ​​​ക്കോ​​​യ്ക്ക് 60 രൂ​​​പ​​​യും കു​​​രു​​​മു​​​ള​​​കി​​ന് 200 രൂ​​​പ​​​യി​​​ല​​​ധി​​​ക​​വും ജാ​​​തി​​​ക്ക​​ക്ക് 100 രൂ​​​പ​​​യി​​​ല​​​ധി​​​ക​​​വും കു​​​റ​​​ഞ്ഞു.

ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​യി​​​ട്ടും കേ​​​ന്ദ്ര​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും എ​​​ടു​​​ക്കു​​​ന്നി​​​ല്ല. ആ​​​ർ​​​ക്കും ജോ​​​ലി​​​യി​​​ല്ലാ​​​ത്ത​​​തും കൃ​​​ഷി​​​കൊ​​​ണ്ടു ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്. ഈ ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​ക്കു ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്താ​​​ൻ​​​വേ​​​ണ്ടി പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്ക​​ണം.

ഷി​​​ബുച്ച​​​ൻ ത​​​ല​​​യ്ക്ക​​​ൽ, തൊ​​​ടു​​​പു​​​ഴ