Letters
മരംനടീൽ: സ ൃഷ്‌‌​​​ടി​​​ക​​​ർ​​​മ​​​വും സം​​​ഹാ​​​ര​​​വും
Sunday, June 18, 2017 10:10 AM IST
ലോ​​​ക​​​പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തി​​​ൽ ഒ​​​രു​​​കോ​​​ടി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ ന​​​ട്ട് ച​​​രി​​​ത്രം സൃ​​​ഷ്‌‌​​​ടി​​​ച്ചെ​​​ന്ന വാ​​​ർ​​​ത്ത ക​​​ണ്ടു. ഹ​​​രി​​​ത​​​കേ​​​ര​​​ളം എ​​​ന്ന പേ​​​ര് അ​​​ന്വ​​​ർ​​​ഥ​​​മാ​​​ക്കി​​​യ​​​തി​​​ൽ ന​​​മു​​​ക്കു സ​​​ന്തോ​​​ഷി​​​ക്കാം.
എ​​​ന്നാ​​​ൽ, വ​​​ർ​​​ഷ​​​കാ​​​ല​​​മാ​​​കു​​​ന്പോ​​​ൾ വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ ന​​​ടു​​​ക​​​യും വേ​​​ന​​​ൽ​​​ക്കാ​​​ല​​​മാ​​​കു​​​ന്പോ​​​ൾ കാ​​​ട്ടു​​​തീ പ​​​ര​​​ത്തി വ​​​ന​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തെ​​​ന്തു​​​കൊ​​​ണ്ട്? കാ​​​ട്ടു​​​തീ ഭൂ​​​രി​​​ഭാ​​​ഗ​​​വും താ​​​നേ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത​​​ല്ല, മ​​​നു​​​ഷ്യ​​​നി​​​ർ​​​മി​​​തി​​​യാ​​​ണെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യാം. ഒ​​​രു​​​വ​​​ശ​​​ത്ത് സൃ​​​ഷ്‌‌​​​ടി​​​ക​​​ർ​​​മ​​​വും മ​​​റു​​​വ​​​ശ​​​ത്തു സം​​​ഹാ​​​ര​​​വും ന​​​ട​​​ത്തി​​​യ​​​തു​​​കൊ​​​ണ്ട് എ​​​ന്തു പ്ര​​​യോ​​​ജ​​​നം?
പു​​​തി​​​യ തൈ​​​ക​​​ൾ ന​​​ടു​​​ന്ന​​​തോ​​​ടൊ​​​പ്പം അ​​​വ​​​യെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല​​​യും പ​​​ഴ​​​യ വൃ​​​ക്ഷ​​​ങ്ങ​​​ളെ കാ​​​ട്ടു​​​തീ​​​യി​​​ൽ​​​നി​​​ന്നു പ​​​രി​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും സ​​​ർ​​​ക്കാ​​​രി​​​നും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ണ്ട്. താ​​​റാ​​​വി​​​ൻ​​​മു​​​ട്ട​​​യ്ക്കു കോ​​​ഴി​​​യാ​​​ണ് അ​​​ട​​​യി​​​രി​​​ക്കേ​​​ണ്ട​​​തും പ​​​രി​​​പാ​​​ലി​​​ക്കേ​​​ണ്ട​​​തും. അ​​​തു​​​പോ​​​ലെ​​​യാ​​​കു​​​മോ വൃ​​​ക്ഷ​​​ത്തൈ​​​ക​​​ളു​​​ടെ കാ​​​ര്യ​​​വും?
പി.​​​ആ​​​ർ.​​​ ജോ​​​സ് ചൊ​​​വ്വൂ​​​ർ