Letters
സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​യ വി​​​​ധി
Monday, October 23, 2017 11:17 AM IST
കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​നി​​​​ല​​​​വാ​​​​രം താ​​​​ഴോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന കേ​​​​ര​​​​ള​​ത്തി​​​​നു പ്ര​​​​ത്യാ​​​​ശ ​​ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​കോ​​​​ട​​​​തി​​​​വി​​​​ധി. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ന്തു പ​​​​ഠി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​ദ​​​​ഗ്ധ​​​​രും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​മാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളും മ​​​​ന്ത്രി​​​​മാ​​​​രും ഇ​​​​തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്.

കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം വേ​​​​ണ​​​​മെ​​​​ന്ന് വാ​​​​ദി​​​​ക്കു​​​​ന്ന ഇ​​​​ത​​​​ര രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ ക്ലേ​​​​ശ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ത്ത​​​​വ​​​​രാ​​​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത് പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ഠി​​​​പ്പു​​​​മു​​​​ട​​​​ക്കി സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ എ​​​​ങ്ങ​​​​നെ നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കും‍? ഇ​​​​നി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കാ​​​​യി​​​​ക​​​​മേ​​​​ള​​​​ക​​​​ളി​​​​ലും ക​​​​ലോ​​​​ത്സ​​​​വ​​​​ങ്ങ​​​​ളി​​​​ലും കൂ​​​​ടി രാ​​​​ഷ്‌​​​​ട്രീ​​​​യം വേ​​​​ണ​​​​മെ​​​​ന്നു ശ​​​​ഠി​​​​ച്ചാ​​​​ൽ ചി​​​​ത്രം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

പി.​​​​ആ​​​​ർ. ജോ​​​​സ്, ചൊ​​​​വ്വൂ​​​​ർ