Letters
കേ​​​​ര പാ​​​​ർ​​​​ക്കു​​​​ക​​​​ൾ
Sunday, November 5, 2017 10:25 AM IST
കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക​​​​ന് ല​​​​ഭി​​​​ച്ച ഒ​​​​രു തേ​​​​ങ്ങ​​​​യ്ക്കു 16 രൂ​​​​പ വി​​​​ല എ​​​​ന്ന ബം​​ബ​​​​ർ വി​​​​ല നി​​ല​​നി​​​​ർ​​​​ത്ത​​​​ണം. കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി ഈ ​​​​പേ​​​​രു പ​​​​റ​​​​ഞ്ഞു പാ​​​​മോ​​​​യി​​​​ൽ ഇ​​​​റ​​​​ക്ക​​ല്ലേ. കേ​​​​ര​​ഫെ​​​​ഡി​​​​നു പു​​തു​​ജീ​​​​വ​​​​ൻ കൊ​​​​ടു​​​​ത്ത് അ​​​​തു ഗ്രാ​​​​മ​​​​ത​​​​ലം​​​​വ​​​​രെ ഈ ​​​​വി​​​​ല​​​​യ്ക്കു ച​​​​ര​​​​ക്കു​​​​വാ​​​​ങ്ങി രൊ​​​​ക്കം പ​​​​ണം ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു കൊ​​​​ടു​​​​ക്ക​​​​ട്ടെ. കേ​​​​ര വെ​​​​ളി​​​​ച്ച​​​​ണ്ണ വീ​​​​ണ്ടും അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ളി​​​​ൽ ജീ​​​​വ​​​​ൻ പ​​​​ക​​​​ര​​​​ട്ടെ. മ​​​​ന്ത്രി ഈ​​​​യി​​​​ടെ പ​​​​റ​​​​ഞ്ഞ കേ​​​​ര പാ​​​​ർ​​​​ക്കു​​​​ക​​​​ൾ സ​​​​ക​​​​ല താ​​​​ലൂ​​​​ക്ക് ആ​​​​സ്ഥാ​​​​ന​​​​ത്തും സ്ഥാ​​പി​​ക്ക​​ണം.

ഇ​​​​തു​​പോ​​​​ലെ കേ​​​​ര പാ​​​​ർ​​ക്ക് അ​​​​ന്ത​​​​രി​​​​ച്ച കൃ​​​​ഷി മ​​​​ന്ത്രി കൃ​​​​ഷ്ണ​​​​ൻ ക​​​​ണി​​​​യാ​​​​ന്പ​​​​റ​​​​ന്പി​​ൽ കൊ​​​​ട​​​​ക​​​​ര​​​​യി​​​​ലും അ​​​​ന്തി​​​​ക്കാ​​ട്ടും തു​​​​ട​​​​ങ്ങി​​യി​​രു​​ന്നു. പ​​ക്ഷേ എ​​​​ല്ലാം ആ​​​​രം​​​​ഭ​​​​ശൂ​​​​ര​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​തു​​​​ങ്ങി. കൃ​​​​ഷി​​​​മ​​​​ന്ത്രി അ​​​​നു​​​​ഭ​​​​വ​​​​സ്ത​​​​രാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം വി​​​​ളി​​​​ച്ചു കൂ​​​​ട്ടി ഈ ​​​​വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​പ​​​​ഗ്ര​​​​ഥി​​ച്ചു ഈ ​​​​വി​​​​ല നി​​ല​​നി​​ർ​​ത്ത​​ണം.

ജോ​​​​സ​​​​ഫ് ആ​​​​ല​​​​പ്പാ​​​​ട്ട്, ക​​​​രാ​​​​ഞ്ചി​​​​റ