Letters
മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​രെ ബുദ്ധിമുട്ടിക്ക​​​​​രു​​​​​ത്
Thursday, November 9, 2017 2:04 PM IST
ഇ​​​​​ൻ​​​​​കം​​​​​ടാ​​​​​ക്സ് റി​​​​​ട്ടേ​​​​​ൺ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഫോ​​​​​ണി​​​​​ൽ സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കും. നെ​​​​​ട്ടോ​​​​​ട്ടം ഓ​​​​​ടി​​​​​ക്കു​​​​​ന്ന ലി​​​​​ങ്കിം​​​​​ഗും ഓ​​​​​ൺ​​​​​ലൈ​​​​​ൻ സം​​​​​വി​​​​​ധാ​​​​​ന​​​​​വും മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ സാ​​​​​ക്ഷ​​​​​ര​​​​​ത ഇ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രെ ടാ​​​​​ക്സ് പ്രാ​​​​​ക്‌​​​​​ടീ​​​​​ഷ​​​​​ണ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് പ​​​​​ടി​​​​​ക​​​​​യ​​​​​റ്റ​​​​​രു​​​​​ത്. അ​​​​​വ​​​​​ർ​​​​​ക്കു പ​​​​​ഴ​​​​​യ​​​​​തു​​​​​പോ​​​​​ലെ പേ​​​​​പ്പ​​​​​ർ സ​​​​​ബ്മി​​​​​ഷ​​​​​ന് അ​​​​​വ​​​​​സ​​​​​രം കൊ​​​​​ടു​​​​​ക്ക​​​​​ണം.

ഒ​​​​​രു പേ​​​​​ജി​​​​​ൽ തീ​​​​​രു​​​​​ന്ന വി​​​​​ധം ഫോം ​​​​​ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. അ​​​​​ക്ഷ​​​​​യ പോ​​​​​ലു​​​​​ള്ള കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ഫോം ​​​​​ല​​​​​ഭ്യ​​​​​മാ​​​​​ക്ക​​​​​ണം. സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​ത​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കി ല​​​​​ളി​​​​​ത​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ഴു​​​​​താ​​​​​വു​​​​​ന്ന പ്ര​​​​​സ്തു​​​​​ത പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ ഏ​​​​​റ്റ​​​​​വും അ​​​​​ടു​​​​​ത്തു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന നി​​​​​കു​​​​​തി ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്ക് ത​​​​​പാ​​​​​ലി​​​​​ൽ അ​​​​​യ​​​​​ക്കാ​​നും ക​​​​​ഴി​​​​​യ​​​​​ണം. തി​​​​​രു​​​​​വാ​​​​​യ്ക്ക് എ​​​​​തി​​​​​ർ​​​​​വാ ഇ​​​​​ല്ല എ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ എ​​​​​വി​​​​​ടെ​​​​​നി​​​​​ന്നോ ഒ​​​​​രു ദി​​​​​ശ​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​ത്രം ഫോ​​​​​ണി​​​​​ൽ വ​​​​​രു​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് അ​​​​​ലോ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കും. അ​​​​​നു​​​​​കൂ​​​​​ല തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്ത് പ​​​​​രി​​​​​ഗ​​​​​ണ​​​​​ന അ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്ന ഒ​​​​​രു വി​​​​​ഭാ​​​​​ഗം പൗ​​​​​ര​​​​​ന്മാ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്ക​​​​​ണം.

പി.​​​​​സി. തോ​​​​​മ​​​​​സ് ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ.‌