Letters
ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​ടു​​ക​​ൾ
Monday, November 27, 2017 1:17 PM IST
സ്വാ​​​​ഭാ​​​​വി​​​​ക​​ റ​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​യി​​​​ടി​​​​വ് മൂ​​ലം റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ല​​​​യ്ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത് ക​​​​ഴി​​​​ഞ്ഞ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​ഗ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ് . അ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി. ​​​​ചി​​​​ദം​​​​ബ​​​​രം റ​​​​ബ​​​​റി​​​​ന്‍റെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം വ​​​​ർ​​ധി​​​​പ്പി​​​​ക്കു​​​​വാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​തെ ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ​​​​നി​​​​ല​​​​പാ​​​​ടാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ച​​ത്.​​ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ബി ​​​ജെ​​പി ​​സ​​​​ർ​​​​ക്കാ​​​​രും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണ്.​​

ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ൻ​​​​പ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ​​ക​​​​ണ്ണ​​​​ന്താ​​​​നം റ​​​​ബ​​​​റി​​​​ന്‍റെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​മോ സം​​​​ര​​​​ക്ഷ​​​​ണ​​​​ച്ചു​​​​ങ്ക​​​​മോ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നു വെ​​​​ട്ടി​​​​ത്തു​​​​റ​​​​ന്നു പ​​​​റ​​​​യു​​​​ക​​​​യു​​​​ണ്ടാ​​​​യി.​​ ഈ ​​ര​​​​ണ്ടു നി​​​​കു​​​​തി​​​​ക​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ല​​​​വി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ള്ള സ്ഥി​​​​തി​​​​ക്ക് എ​​​​ന്തു​​കൊ​​​​ണ്ടാ​​ണ് ഈ ​​​​നി​​​​ല​​​​പാ​​​​ട് സ്വീ​​ക​​രി​​ക്കു​​ന്ന​​ത് എ​​​​ന്നുകൂ​​​​ടി അ​​ദ്ദേ​​ഹം പ​​​​റ​​​​യേ​​​​ണ്ടി​​​​യി​​​​രു​​​​ന്നു.​​ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​ച്ചു​​​​ങ്ക​​​​വും അ​​​​ടി​​​​യ​​​​ന്ത​​ര​​​​മാ​​​​യി വ​​​​ർ​​​​ധി​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മെ കൃ​​​​ഷി​​​​ചെ​​​​യ്തു വ​​​​ള​​​​ർ​​​​ത്തു​​​​ന്ന മ​​​​ര​​​​ത്തി​​​​ൽ നി​​​​ന്നും ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​ത്തെ വ്യ​​​​വ​​​​സാ​​​​യോ​​​​ത്പന്ന​​​​മാ​​​​യി വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന തെ​​​​റ്റാ​​​​യ ത​​​​രം​​​​തി​​​​രി​​​​വ് തി​​​​രു​​​​ത്താ​​​​ൻ കൂ​​​​ടി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ജി​​​​മ്മി സി. ​​​​മ​​​​റ്റം, കു​​​​ര്യ​​​​നാ​​​​ട്