Letters
രാ​ജ്യം കി​രാ​തയു​ഗ​ത്തി​ലേ​ക്കോ?
Thursday, December 7, 2017 12:50 PM IST
ഫെ​ഡ​റ​ൽ സം​വി​ധാ​ന​മു​ള്ള ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം മാ​ത്ര​മാ​യ മ​ധ്യ​പ്ര​ദേ​ശ് ബാ​ലി​ക​മാ​രെ മാ​ന​ഭം​ഗ​പ്പെ​ട്ട​ത്തു​ന്ന​വ​രെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്ക​ണ മെ​ന്ന നി​യ​മം നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ​താ​യി വാ​ർ​ത്ത​ക​ൾ ക​ണ്ടു. അ​ന്തം​വി​ട്ടു പോ​കു​ന്നു. ഇ​രു​പ​ത്തി ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ ലോ​ക​മെ​ങ്ങും വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി വ​രു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം ഇ​ത്ത​ര​മൊ​രു നി​യ​മ​മു​ണ്ടാ​ക്കു​ന്ന​ത് അ​തി​ശ​യം, അ​വി​ശ്വ​സ​നീ​യം. !

ഭൂരി​പ​ക്ഷ ബ​ല​ത്തി​ൽ ഇ​ത്ത​ര​മൊ​രു സ്വ​നി​യ​മം ഫെ​ഡ​റ​ൽ സം​വി​ധാ​ന​മു​ള്ള രാ​ജ്യ പാ​ർ​ല​മെ​ന്‍റ​ങ്കി​ലും പ​രി​ഗ​ണി​ക്കേ​ണ്ടേ? മ​നു​ഷ്യ ജീ​വ​നെ നി​ഹ​നി​ക്കാ​നു​ള്ള തീ​രു​മാ​നം ഭൂരി​പ​ക്ഷാ​ഭി​പ്രാ​യ​ത്തി​ൽ മാ​ത്രം എ​ടു​ക്കാ​വു​ന്ന​താ​ണോ?

​വ​ധ​ശി​ക്ഷ വ്യ​വ​സ്ഥ ശു​ദ്ധ മ​ണ്ട​ത്ത​രം ത​ന്നെ​യ​ല്ലേ? ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റും പ്ര​സി​ഡ​ന്‍റും പൗ​ര​ന്മാ​രും മൗ​ന​വും നി​സം​ഗ​ത​യും വെ​ടി​ഞ്ഞ് ഈ ​നി​യ​മ നി​ർ​മാ​ണ​ത്തി​ൽ സു​ബോ​ധ​മു​ള്ള തീ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ ഉ​ട​ൻ ശ്ര​മി​ക്ക​ണം. ഇ​തൊ​രു വ​ലി​യ പ​ണ്ടോ​ര​യു​ടെ പെ​ട്ടി ത​ന്നെ​യാ​ണ്.

ഫി​ലി​പ്പ് പ​ഴേ​ന്പ​ള്ളി, പെ​രു​വ