Letters
ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ‌ അതിരുവിടുമ്പോ​​ൾ‌
Sunday, April 22, 2018 11:34 PM IST
മു​​​​മ്പൊ​​ക്കെ വ​​​​ർ​​​​ഷാ​​​​ന്ത പ​​​​രീ​​​​ക്ഷ​​​​യ്ക്കു ശേ​​​​ഷം സ്കൂ​​​​ൾ അ​​​​ട​​​​യ്ക്കു​​​​ന്പോ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​ന്താ​​​​പ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച് വീ​​​​ണ്ടും കാ​​​​ണാ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ വി​​​​ട​​​​പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ണു ക​​​​ണ്ടി​​​​രു​​​​ന്ന​​ത്. ഇ​​​​പ്പോ​​​​ൾ സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളെ ബ​​​​ന്ധി​​​​ച്ചും അ​​​​ല്ലാ​​​​തെ​​​​യും ചാ​​​​യ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളും രാ​​​​സ​​​​ലാ​​​​യ​​​​നി​​​​ക​​​​ളും ദേ​​​​ഹ​​​​ത്തൊ​​​​ഴി​​​​ക്കു​​​​ക​​​​യും മു​​​​ട്ട​​​​യും മ​​​​റ്റും ത​​​​ല​​​​യി​​​​ല​​​​ടി​​​​ച്ചു പൊ​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​യ്യു​​ന്നു.

ഈ​​​​വ​​​​ർ​​​​ഷം മി​​​​ക്ക ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും പോ​​​​ലീ​​​​സ് സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും സ​​​​ഹാ​​​​യ​​​​ത്തി​​​​ലു​​​​മാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ ഒ​​​​രു​​​​വി​​​​ധം വീ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു​​​​വി​​​​ട്ട​​​​ത്. കു​​​​ട്ടി​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട അ​​​​ധ്യാ​​​​പ​​​​ക​​​​ർ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​ടെ​​യും സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ​​യും സ​​​​മ്മ​​​​ർ​​​​ദം മൂ​​​​ലം നോ​​​​ക്കു​​​​കു​​​​ത്തി​​​​ക​​​​ളാ​​​​കു​​​​ന്ന ദ​​​​യ​​​​നീ​​​​യ കാ​​​​ഴ്ച​​​​യും ഇ​​ന്നു​​ണ്ട്.​​

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഇ​​​​ത്ത​​​​രം പ്രാ​​​​കൃ​​​​ത​​​​മാ​​​​യ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ‌ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു കൂ​​​​ടാ​​​​തെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട മു​​​​ഖ്യ​​​​ധാ​​​​രാ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും ചി​​​​ത്രം സ​​​​ഹി​​​​തം വ​​​​രു​​​​ന്ന​​​​ത് വ​​​​രും​​കൊ​​​​ല്ല​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കു​​​​ട്ടി​​​​ക​​​​ളെ ന​​​​യി​​​​ച്ചേ​​​​ക്കാം. യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വ​​​​ക​​​​തി​​​​രി​​​​വ് തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ ന​​​​ല്ല ശ്ര​​​​മ​​​​ങ്ങ​​​​ൾ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ഉ​​​​ണ്ടാ​​​​ക​​​​ണം.

സി.​​​​എം.​​ ജോ​​​​ർ​​​​ജ്, പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ്, കോ​​​​ത​​​​ന​​​​ല്ലൂ​​​​ർ