Letters
പ​ത്താം ക്ലാ​സി​ലും ഗ്രേ​ഡി​നൊ​പ്പം മാ​ർ​ക്കും വേ​ണം
Tuesday, May 8, 2018 11:25 PM IST
പ​ത്താം ക്ലാ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മാ​ർ​ക്ക് ഒ​ഴി​വാ​ക്കി ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും ഗ്രേ​ഡു​ക​ൾ മാ​ത്രം ന​ൽ​കു​ന്ന രീ​തി അ​ശാ​സ്ത്രീ​യ​മാ​ണ്. ഗ്രേ​ഡു​ക​ൾ മാ​ത്രം ചേ​ർ​ക്കു​ന്ന​തു മ​ൽ​സ​ര​സ്വ​ഭാ​വം ഒ​ഴി​വാ​ക്കാ​നാ​ണ് എ​ന്നാ​ണു വാ​ദം. എ​ന്നാ​ൽ, പു​തി​യൊ​രു ക്ലാ​സി​ലേ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് മ​ൽ​സ​ര​സ്വ​ഭാ​വ​മു​ള്ള റാ​ങ്ക് ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യ​തി​നാ​ൽ അ​വി​ടെ മാ​ർ​ക്കും അ​ത്യാ​വ​ശ്യ​മാ​ണ്.

ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് പ്ല​സ്ടു​വി​നു ല​ഭി​ച്ച മാ​ർ​ക്കാ​ണു നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് പ​ത്തി​ലെ ഗ്രേ​ഡാ​ണ് ഇ​പ്പോ​ൾ എ​ടു​ക്കു​ന്ന​ത്.90 മു​ത​ൽ 100 വ​രെ ശ​ത​മാ​നം മാ​ർ​ക്കു​ള​ള​യാ​ൾ​ക്ക് എ ​പ്ല​സ് കി​ട്ടു​ന്പോ​ൾ 80 മു​ത​ൽ 89 വ​രെ ശ​ത​മാ​നം എ ​ഗ്രേ​ഡും അ​ങ്ങ​നെ താ​ഴോ​ട്ട് മ​റ്റ് ഗ്രേ​ഡു​ക​ളും ന​ൽ​കു​ന്നു. പ​ത്തു വി​ഷ​യ​ത്തി​നും 90 മാ​ർ​ക്ക് വീ​തം നേ​ടി​യ കു​ട്ടി ആ​കെ 900 മാ​ർ​ക്കു​മാ​യി പ​ത്ത് എ ​പ്ല​സി​ന്‍റെ 90 പോ​യി​ന്‍റ് നേ​ടു​ന്പോ​ൾ, ഒ​ൻ​പ​തു വി​ഷ​യ​ത്തി​നും 100 മാ​ർ​ക്കു​വീ​ത​വും ഒ​ന്നി​ന് 88 മാ​ർ​ക്കും ല​ഭി​ച്ച കു​ട്ടി​ക്ക് ആ​കെ 988 മാ​ർ​ക്ക് ഉ​ണ്ടെ​ങ്കി​ലും ഒ​ൻ​പ​ത് എ​പ്ല​സും ഒ​രു ’എ’​യും ആ​യ​തി​നാ​ൽ ഗ്രേ​ഡ് പോ​യി​ന്‍റ് 89 ആ​യി താ​ണ് റാ​ങ്കി​ൽ പി​ന്നി​ലാ​കു​ന്നു. പ്ല​സ് ടു​വി​ന് പ്ര​വേ​ശ​നം കി​ട്ടി​യി​ല്ലെ​ന്നും വ​രാം. 88 മാ​ർ​ക്ക് കൂ​ടു​ത​ലു​ള്ള​യാ​ൾ റാ​ങ്കി​ൽ പി​ന്നി​ലാ​വു​ന്ന സ്ഥി​തി​യാ​ണു ഗ്രേ​ഡ് ന​ൽ​ക​ൽ മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്.

ഏ​തെ​ങ്കി​ലു​മൊ​ക്കെ വ​കു​പ്പി​ലു​ള്ള ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാ ഗ്രേ​ഡും എ ​പ്ല​സി​ൽ എ​ത്തു​ന്പോ​ൾ ന​ന്നാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​ക്ക് ന​ല്ല മാ​ർ​ക്ക് ഉ​ണ്ടെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ഗ്രേ​ഡ് കു​റ​ഞ്ഞാ​ൽ പ്ര​വേ​ശ​ന മ​ൽ​സ​ര​ത്തി​ൽ പി​ന്നി​ലാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഗ്രേ​ഡി​ന്‍റെ​യൊ​പ്പം മാ​ർ​ക്ക് കൂ​ടി ന​ൽ​കു​ക​യും പ്ല​സ്ടു പ്ര​വേ​ശ​നം മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക്കു​ക​യും വേ​ണം. ഗ്രേ​സ് മാ​ർ​ക്കു​ക​ൾ കി​ട്ടി​യ കു​ട്ടി​ക്ക് പി​ന്നീ​ട് അ​തി​നു വെ​യി​റ്റേ​ജ് ന​ൽ​കാ​നും പാ​ടി​ല്ല.

ജോ​ഷി ബി. ​ജോ​ണ്‍ മ​ണ​പ്പ​ള്ളി , കൊ​ല്ലം