Letters
അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളോ‍?
Sunday, June 10, 2018 11:26 PM IST
ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ലെ പ്ര​​​ധാ​​​ന​​​ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യ ജു​​​ഡീ​​​ഷ​​​റി​​​യെയും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​യും കൈ​​​പ്പി​​​ടി​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള ഭ​​​ര​​​ണ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ ശ്ര​​​മം രാ​​​ജ്യ​​​ത്ത് പി​​​ന്നീ​​​ടു​​​ണ്ടാ​​​കാ​​​വു​​​ന്ന അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പ​​​ത്ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​പ്പ​​​റ്റി 180 രാ​​​ജ്യ​​​ങ്ങ​​​ളിലെ സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ 136ാം സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു 138ലേ​​​ക്കു താ​​​ഴു​​​ന്ന വാ​​​ർ​​​ത്ത ക​​​ണ്ടു. മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ ന​​​മ്മ​​​ൾ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ബ​​​ഹു​​​ദൂ​​​രം അ​​​ക​​​ന്നി​​​രി​​​ക്കു​​​ന്നു.

ജ​​​നാ​​​ധി​​​പ​​​ത്യമ​​​തേ​​​ത​​​ര രാ​​​ജ്യ​​​മെ​​​ന്ന ഭാ​​​ര​​​തീ​​​യ​​​ന്‍റെ ധാ​​​ര​​​ണ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​റ്റി​​​രി​​​ക്കു​​​ന്നു. സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഇ​​​നി ഇ​​​തു സാ​​​ധ്യ​​​മോ? ഈ ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നുമേ​​​ലു​​​ള്ള ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​മ​​​ല്ലേ? ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളും അ​​​വ​​​രു​​​ടെ ശി​​​ങ്കി​​​ടി​​​ക​​​ളും എ​​​ന്ത് അ​​​തി​​​ക്ര​​​മം ചെ​​​യ്താ​​​ലും ആ​​​രും അ​​​റി​​​യു​​​ക​​​യി​​​ല്ല. അ​​​റി​​​ഞ്ഞാ​​​ൽ​​​ത​​​ന്നെ ചോ​​​ദ്യംചെ​​​യ്യാ​​​ൻ​​​ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കു​​​ക​​​യി​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യം അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത് എ​​​ല്ലാ​​​വ​​​രും ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം.

കെ.​​​എം. സെ​​​ബാ​​​സ്റ്റ്യ​​​ൻ ചീ​​​ര​​​ഞ്ചി​​​റ