Letters
ന​​​മ്മു​​​ടെ ച​​​രി​​​ത്ര​​​ പ്ര​​​തീ​​​കം, ഡാ​​​ൽ​​​മി​​​യ​​​യു​​​ടെ പ​​​ര​​​സ്യ​​​പ്പല​​ക
Tuesday, June 19, 2018 11:15 PM IST
സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ലും ഇ​​​ന്ത്യ​​​ൻ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ലും ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന ചെ​​​ങ്കോ​​​ട്ട​​​യെ ഡാ​​​ൽ​​​മി​​​യ സി​​​മ​​​ന്‍റു​​​കാ​​​ര​​​ന് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ നി​​​ര​​​ക്കി​​​ൽ കൈ​​​മാ​​​റാ​​​ൻ ​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ല്ലോ. ഇ​​​തോ​​​ടെ ന​​​മ്മു​​​ടെ അ​​​ഭി​​​മാ​​​ന സ്തം​​​ഭ​​​​മാ​​​യ ചെ​​​ങ്കോ​​​ട്ട, ഡാ​​​ൽ​​​മി​​​യ​​​യു​​​ടെ പ​​​ര​​​സ്യ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​ണ്. ചോ​​​ര​​​യോ​​​ട്ടം നി​​​ല​​​യ്ക്കാ​​​ത്തെ ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ സി​​​ര​​​ക​​​ളി​​​ലു​​​ടെ​​​യും ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ഇ​​​ര​​​ച്ചു​​​ക​​​യ​​​റേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ന​​​മ്മു​​​ടെ​​​യെ​​​ല്ലാം ര​​​ക്തം ത​​​ണു​​​ത്തു​​​റ​​​ഞ്ഞു ക​​​ട്ട​​​പി​​​ടി​​​ച്ചു​​​പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​തു​​​കൊ​​​ണ്ട് കോ​​​ർ​​​പ​​​റേ​​​റ്റ് ദ​​​ല്ലാ​​​ള​​​ന്മാ​​​രാ​​​യ ഭ​​​ര​​​ണാ​​​ധി​​​പ​​​ന്മാ​​​ർ​​​ക്കു ച​​​രി​​​ത്ര​​​സ്മാ​​​ര​​​ക​​​ങ്ങ​​​ളാ​​​യ ചെ​​​ങ്കോ​​​ട്ട​​​യും താ​​​ജ്മ​​​ഹ​​​ലു​​​മൊ​​​ക്കെ വ​​​ള​​​രെ ലാ​​​ഘ​​​വ​​​ത്തോ​​​ടെ കൈ​​​മാ​​​റാ​​​ൻ ക​​​ഴി​​​യു​​​ന്നു. ഇ​​​ത് കാ​​​ണു​​​ന്ന​​ ദേ​​​ശാ​​​ഭി​​​മാ​​​ന​​​മു​​​ള്ള ഒ​​​രു​​കൂ​​​ട്ടം ഇ​​​ന്ത്യാ​​​ക്ക​​​ാ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും മ​​​ന​​​സ് അ​​​സ്വ​​​സ്ഥ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ സ​​​മ​​​ര​​​മു​​​ഖ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത ബി​​​ജെ​​​പി​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ന് ന​​​മ്മു​​​ടെ ച​​​രി​​​ത്ര പ്ര​​​തീ​​​ക​​​ങ്ങ​​​ൾ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് തീ​​​റെ​​​ഴു​​​തി​​​ക്കൊ​​​ടു​​​ക്കാ​​​ൻ ഒ​​​രു മ​​​നഃ​​​സാ​​​ക്ഷി​​​ക്കു​​​ത്തും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ഇ​​​തി​​​ന​​​വ​​​ർ​​​ക്ക് ഉ​​​ൾ​​​പ്രേ​​​ര​​​ണ ന​​​ൽ​​​കു​​​ന്ന​​​ത് താ​​​ജ്മ​​​ഹ​​​ലും ചെ​​​ങ്കോ​​​ട്ട​​​യും മു​​​ഗ​​​ൾ​​​രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ​​​താ​​​ണെ​​​ന്ന വൈ​​​രാ​​​ഗ്യ​​​ബു​​​ദ്ധി​​​യാ​​​വാം. ച​​​രി​​​ത്ര​​​സ്മാ​​​ര​​​ക​​​ങ്ങ​​​ളെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്ന ക​​​ർ​​​ത്ത​​​വ്യ​​​ബോ​​​ധം നാം ​​വി​​​സ്മ​​​രി​​​ക്കു​​​ന്നു. ന​​​മ്മു​​​ടെ ഈ ​​​നി​​​സം​​​ഗ​​​താ മ​​​നോ​​​ഭാ​​​വം​​അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന കു​​​റ​​​ച്ച് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളേ​​​ക്കൂ​​​ടി സ്വ​​​കാ​​​ര്യ മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്ക് വി​​​ൽ​​​ക്കാ​​​ൻ ​വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്നു.

എം. ​​​ജോ​​​ൺ​​​സ​​​ൺ റോ​​​ച്ച്, ‌‌‌അ​​​ന്പ​​​ല​​​ത്തു​​​മൂ​​​ല, ചൊ​​​വ്വ​​​ര