Letters
കേ​​ര​​ള​​ത്തി​​ൽ ഇ​​പ്പോ​​ൾ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പോ?
Friday, June 22, 2018 2:44 AM IST
ഇ​​​പ്പോ​​​ൾ പ​​​ത്ര​​​ങ്ങ​​ളി​​ൽ ഒ​​രു പ്ര​​​ധാ​​​ന വാ​​​ർ​​​ത്ത ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​ണ​​ക​​​ർ​​​ത്താ​​​ക്ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് . അ​​​ട്ടി​​​മ​​​റി, അ​​​സാ​​​ധു, വി​​​ട്ടു​​നി​​​ല്പ് ,കാ​​​ലു​​​വാ​​​ര​​​ൽ, ധാ​​​ര​​​ണ, എ​​​ഗ്രി​​​മെ​​​ന്‍റ്, പ​​​ങ്കി​​​ടീ​​​ൽ ഇ​​​തൊ​​​ക്കെ​​​യാ​​​ണ് ഈ ​​വാ​​​ർ​​​ത്ത​​യി​​ലെ ചേ​​രു​​വ​​ക​​ൾ. ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ മേ​​ന്മ ക​​​ള​​​ഞ്ഞ് നാ​​​ടു​​ഭ​​​ര​​​ണം ഇ​​​ന്നു ദു​​​ഷി​​​ച്ചു​​നാ​​​റു​​​ക​​​യാ​​​ണ്. അ​​​ധി​​​കാ​​​ര സ്ഥാ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലും കൈ​​യൂ​​ക്കു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ ത​​​മ്മി​​​ലും ഭാ​​​ര്യാ​​​ഭ​​​ർ​​​ത്താ​​​ക്ക​​ന്മാ​​​ർ ത​​​മ്മി​​​ലു​​മൊ​​ക്കെ പ​​​ര​​​സ്യ​​​മാ​​​യി പ​​​ങ്കു വ​​​യ്ക്കു​​​ക​​​യാ​​​ണ്. ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​നം വ​​​ക​​​മാ​​​റ്റി, വ​​​ഴി മാ​​​റ്റി, പ​​​ണം മാ​​​റ്റി ഈ ​​നേ​​​താ​​​ക്ക​​​ൾ സ്വ​​​ന്തം വീ​​​ട്ടി​​​ലൊ​​​തു​​​ക്കു​​​ക​​​യാ​​​ണ്.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​മാ​​​റ്റം വി​​​ക​​​സ​​​ന​​വി​​​രു​​​ദ്ധ​​വും ജ​​​ന​​​ദ്രോ​​​ഹ​​​വു​​മാ​​​ണ്. ഭ​​​ര​​​ണ​​​സ്ഥി​​​ര​​​ത​​​യി​​​ല്ലാ​​​യ്മ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കും. അ​​​ഴി​​​മ​​​തി​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. ഒ​​​രു ജ​​​ന​​​ത​​​യ്ക്ക് അ​​​വ​​​ർ അ​​​ർ​​​ഹി​​​ക്കു​​​ന്ന ഭ​​​ര​​​ണ സം​​​വി​​​ധാ​​​നം ല​​​ഭി​​​ക്കും എ​​​ന്നൊ​​​രു പ​​​ഴ​​​യ ചൊ​​​ല്ലു​​​ണ്ട്. പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലും പാ​​​ർ​​​ട്ടി​​​യം​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലും ക​​​രാ​​​റെ​​​ഴു​​​തി കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന ഈ ​​​ജ​​​നാ​​​ധി​​​പ​​​ത്യ അ​​​ധി​​​കാ​​​രം വോ​​​ട്ടു ചെ​​​യ്യു​​​ന്ന പൗ​​​ര​​ന്മാ​​​രെ പ​​​ര​​​സ്യ​​​മാ​​​യി അ​​​വ​​​ഹേ​​​ളി​​​ക്ക​​​ലാ​​​ണ് .

ഫി​​​ലി​​​പ്പ് പ​​​ഴേ​​​ന്പ​​​ള്ളി, പെ​​​രു​​​വ