Letters
സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നു രാഷ്‌ട്രീയമുണ്ടോ?
Tuesday, July 3, 2018 11:25 PM IST
അ​​​​ടു​​​​ത്ത​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന ​ദാ​​​​രു​​​​ണ​​​​മാ​​​​യ ഒ​​​രു സം​​​​ഭ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന​​​​ല്ലോ കെ​​​​വി​​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം. കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ അ​​​​തി​​​​ൽ വേ​​​​ദ​​​​നി​​​​ച്ചു. ഇപ്പോഴത്തെ പ​​​​തി​​​​വു​​​​പോ​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ത്തു​​​​ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ക​​​​യും പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വ് വ​​​​ഹി​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​ത കാ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ന​​​​ല്ല കാ​​​​ര്യം.

സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​തി​​​യി​​​ൽ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വേ​​​​റെ​​​​യു​​​​മു​​​​ണ്ട്. ആ​​​​രെ​​​​ങ്കി​​​​ലും ഒ​​​​രു വ്യ​​​​ക്തി​​​​യോ​​​​ട് അ​​​​തി​​​​ക്ര​​​​മം കാ​​​​ട്ടി​​​​യാ​​​​ൽ അ​​​​തി​​​​നൊ​​​​ക്കെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​താ​​​​യ​​​​ത് ജ​​​​ന​​​​ത്തി​​​​ന്‍റെ പ​​​ണ​​​മെ​​​​ടു​​​​ത്ത് ഇ​​​​ര​​​​യ്ക്കു കൊ​​​​ടു​​​​ക്കു​​​​കയാണു ചെയ്യുന്നത്. കു​​​​റ്റം ചെ​​​​യ്ത വ്യ​​​​ക്തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കി അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന​​​​ത​​​​ല്ലേ യു​​​​ക്തി​​​​സ​​​​ഹം?

ഇ​​​​ത്ത​​​​രം സ​​​​ഹാ​​​​യം ന​​​ൽ​​​ക​​​​ലി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡം എ​​​​ന്താ​​​​ണ്? രാ​​​​ഷ്‌​​​​ട്രീ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​ര​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യം നോ​​​​ക്കി​​​​യാ​​​​ണോ സ​​​​ഹാ​​​​യം? എ​​​​ല്ലാ കേ​​​​സു​​​​ക​​​​ളി​​​​ലും ഇ​​​​ര​​​​യ്ക്ക് സം​​​​ഭാ​​​​വ​​​​ന കൊ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ടി​​​​പി​​​​യു​​​​ടെ ഭാ​​​​ര്യ ര​​​​മ​​​​യ്ക്ക് എ​​​​ന്തു​​​​കൊ​​​​ടു​​​​ത്തു? അ​​​​തോ ഭ​​​​ര​​​​ണ​​​​പ​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ഇ​​​​ര​​​​യാ​​​​ണെ​​​​ങ്കി​​​​ലേ സ​​​​ഹാ​​​​യ​​​​മു​​​​ള്ളോ? ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​നു ധ​​​​ന​​​​സ​​​​ഹാ​​​​യം കി​​​​ട്ടു​​​​മോ?

ഒ​​​​രു പേ​​​​പ്പ​​​​ട്ടി​ ക​​​ടി​​​ക്കു​​​ക​​​യോ ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു കാ​​​​ട്ടു​​​​മൃ​​​​ഗം മ​​​​നു​​​​ഷ്യ​​​​നെ കൊ​​​​​ല്ലു​​​ക​​​യോ ചെ​​​യ്താ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ത​​​​ല​​​​ത്തി​​​​ൽ ച​​​​ല​​​​ന​​​​മൊ​​​​ന്നു​​​​മു​​​​ണ്ടാ​​​​വി​​​​ല്ല. എ​​​​ന്നാ​​​​ൽ, മ​​​​നു​​​​ഷ്യ​​​​നെ കൊ​​​​ന്ന മൃ​​​​ഗ​​​​ത്തെ മ​​​​നു​​​​ഷ്യ​​​​ൻ കൊ​​​​ന്നാ​​​​ൽ അ​​​​തു രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​ക്കു​​​​റ്റ​​​​മാ​​​​യി, പ്ര​​​​കൃ​​​​തി​​​​യോ​​​​ടു​​​​ള്ള കൈ​​​​യേ​​​​റ്റ​​​​മാ​​​​യി? അ​​​യാ​​​ൾ ക​​​​ഠി​​​​ന​​​​മാ​​​​യി ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടും. കാ​​​​ട്ടാ​​​​ന നാ​​​​ട്ടി​​​​ലി​​​​റ​​​​ങ്ങി പാ​​​​വ​​​​പ്പെ​​​​ട്ട മ​​​​നു​​​​ഷ്യ​​​​രു​​​​ടെ വി​​​​ള​​​​ക​​​​ളെ​​​​ല്ലാം തി​​​​ന്നു​​ ന​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​പോ​​​​യാ​​​​ൽ അ​​​​തൊ​​​​രു നി​​​​സാ​​​​ര സം​​​​ഭ​​​​വം. വ​​​​ല്ല​​ പ​​​​ട​​​​ക്ക​​​​വും പൊ​​​​ട്ടി​​​​ച്ച് ആ​​​​ന​​​​യെ പേ​​​​ടി​​​​പ്പി​​​​ച്ച് ഓ​​​​ടി​​​​ച്ചാ​​​​ൽ ക്ര​​​​ിമി​​​​ന​​​​ൽ​​​​ക്കു​​​​റ്റ​​​​മാ​​​​യി!

ജോ ​​​​മു​​​​റി​​​​ക​​​​ല്ലേ​​​​ൽ, പാ​​​​ലാ.