Letters
ശസ്ത്രക്രി‍യക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം
Monday, July 9, 2018 11:50 PM IST
ഈ​​​​യി​​​​ടെ 90 വ​​​​യ​​​​സി​​​​നു​​​​മേ​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ളി​​​​ൽ​​​​പ്പോ​​​​ലും ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മ​​​​ര​​​​ണം സം​​ഭ​​വി​​ച്ച പ​​​​ല കേ​​സു​​​​ക​​​​ളും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ൽ പ​​​​ല​​​​തും ആ​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​ണ്.

അ​​​​സ്ഥിഭം​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​വ​​​​യി​​​​ൽ അ​​​​ധി​​​​ക​​​​വും. 70 വ​​​​യ​​​​സി​​​​നു​​​​മേ​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ മി​​​​ക്ക​​​​വാ​​​​റും ഹൃ​​​​ദ്രോ​​​​ഗം, പ്ര​​​​മേ​​​​ഹം, ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​ദം തു​​​​ട​​​​ങ്ങി​​​​യ പ​​​​ല​​​​വി​​​​ധ രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്കും. ഇ​​​​വ​​​​രി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി​​​​ത്തീ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള രോ​​​​ഗി​​​​ക​​ൾ​​ക്ക് സാ​​​​ന്ത്വ​​​​ന പ​​​​രി​​​​ച​​​​ര​​​​ണം ന​​​​ൽ​​​​കി ആ​​​​ശ്വാ​​​​സം കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​വേ​​​​ണ്ട​​​​ത്. ഇ​​​​തു ചി​​​​കി​​​​ത്സ​​​​യി​​​​ലെ ഒ​​​​രു ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്.

ആ​​​​യു​​​​ർ​​വേ​​​​ദ​​​​ത്തി​​​​ൽ പ്രാ​​​​ധാ​​​​ന്യ​​​​മ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന ശോ​​​​ധ​​​​ന​​ചി​​​​കി​​​​ത്സ​​​​ക​​​​ൾ​​​​ക്ക് ഇ​​​​പ്ര​​​​കാ​​​​രം പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 70 വ​​​​യ​​​​സി​​​​നു​​​​ശേ​​​​ഷം ഇ​​​​ത്ത​​​​രം ചി​​​​കി​​​​ത്സ​​​​ക​​​​ൾ ചെ​​​​യ്യ​​​​രു​​​​ത് എ​​​​ന്നാ​​​​ണു വി​​​​ധി. ഇ​​​​തു​​​​പോ​​​​ലൊ​​​​രു പൊ​​​​തു മാ​​​​ന​​​​ദ​​​​ണ്ഡം അ​​​​ലോ​​​​പ്പ​​​​തി രം​​​​ഗ​​​​ത്തും കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും.

ഡോ.​​​​പി.​​​​എ​​​​ൽ. ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​കു​​​​ളം, തൊ​​​​ടു​​​​പു​​​​ഴ ഈ​​​​സ്റ്റ്