Letters
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​ക്കാ​ർ ഇ​​തൊ​​ന്നും കാ​​ണു​​ന്നി​​ല്ലേ?
Wednesday, July 11, 2018 11:15 PM IST
ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തെ ഇ​​ര​​യാ​​ണ് എ​റ​ണാ​കു​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ഭി​​മ​​ന്യു. ‌രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ട​​ന​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ശി​​യും വൈ​​രാ​​ഗ്യ​​വും കു​​ടും​​ബ‌​​ത്തി​​നു താ​​ങ്ങും ത​​ണ​​ലു​​മാ​​കേ​ണ്ട ഒ​​രു ചെ​​റു​​പ്പ​​ക്കാ​​ര​​ന്‍റെ ജീ​​വ​​നാ​​ണ് കൊ​​ണ്ടു​​പോ​​യ​​ത്. മ​​ക​​നെ ന​​ഷ്ട​​പ്പെ​​ട്ട അ​​ച്ഛ​​നും അ​​മ്മ​​യും മ​​ക​​ന്‍റെ മൃ​​ത​​ശ​​രീ​​ര​​ത്തി​​ൽ തൊ​​ട്ടു പൊ​​ട്ടി​​ക്ക​​ര​​യു​​ന്ന കാ​​ഴ്ച രാ​​ഷ്‌​​ട്രീ​​യ ക​പാ​ലി​ക​​രു​​ടെ ക​​ണ്ണു​​തു​​റ​​പ്പി​​ക്കു​​ന്നി​​ല്ലേ?

ജീ​​വി​​തം എ​​ന്താ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യാ​​ൻ പാ​​ക​​മാ​​യി​​ട്ടി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഞ​​ര​​ന്പു​​ക​​ളി​​ൽ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ അ​​തി​​പ്ര​​സ​​രം കു​​ത്തി​​വ​​ച്ച് അ​​വ​​രെ ചാ​ടി​ക്ക​ളി​പ്പി​​ക്കു​​ന്ന​​വ​​രു​​ടെ ചെ​​യ്തി​​ക​​ൾ​​ക്ക് ഇ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ൾ ഒ​​രു മ​​റ‌ു​​പ​​ടി​​യാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ന്നു. ഇ​​ത്ത​​ര​​ക്കാ​​രെ അ​​റി​​ഞ്ഞോ അ​​റി​​യാ​​തെ​​യോ ​പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​ർ അ​​വ​​ർ ചെ​​യ്യു​​ന്ന പ്ര​​വൃ​​ത്തി​​ക​​ളെ​​പ്പ​​റ്റി ബോ​​ധ​​വാ​​ന്മാ​​രാ​ക്കാ​​ൻ ഇ​​നി​​യും വൈ​​ക​​രു​​ത്. ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ കു​ട്ടി​ക​​ളെ ചേ​​ർ​​ക്കു​​ന്ന​​തു പ​​ഠി​​ക്കാ​​നാ​​ണ്. ക​​ണ്ടാ​​ൽ പ​​ഠി​​ക്കാ​​ത്ത​​വ​​ർ കൊ​​ണ്ടാ​​ലെ​​ങ്കി​​ലും പ​​ഠി​​ക്ക​​ണം.

ജോ​​ബ് സ്രാ​​യി​​ൽ, അ​​മ​​ല​​ന​​ഗ​​ർ, തൃ​​ശൂ​​ർ