Letters
ബഹുസ്വരതയെ മാനിക്കാം
Monday, January 9, 2017 4:11 PM IST
നമുക്കെല്ലാം രാഷ്ട്രീയമുണ്ട്. പക്ഷേ എല്ലാവരുടേയും രാഷ്ട്രീ യം ഒന്നല്ല. നമുക്കെല്ലാവർക്കും മതമുണ്ട്. പക്ഷേ എല്ലാവരുടേയും മതം ഒന്നല്ല. നമുക്കെല്ലാവർക്കും അഭിപ്രായങ്ങളുണ്ട്. എല്ലാവരുടേയും അഭിപ്രായം ഒന്നല്ല. മറ്റൊരാളുടെ രാഷ്ട്രീയത്തെയും മത ത്തേയും അഭിപ്രായത്തേയും മാനിക്കുന്നതാണു ബഹുസ്വരത.

ഒരു രാഷ്ട്രീയ നേതാവിനേ യോ ഒരു രാഷ്ട്രീയ പാർട്ടിയേയോ മതത്തേയോ ഒരാളുടെ അഭിപ്രായത്തേയോ നാം അപഹസിക്കുന്പോൾ അതിൽ വേദനിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകുമെന്നു ചിന്തിക്കാമല്ലോ. അങ്ങനെ വേദനിക്കപ്പെട്ടാൽ തിരിച്ചു മറ്റൊരവസരത്തിൽ ഇതേ രീതിയിൽ പ്രതികരിക്കുന്ന സ്വഭാവം ഭൂരിപക്ഷം മലയാളികൾക്കുമുണ്ട്. രാഷ്ട്രീയത്തിൻറെയും മതത്തിൻറെയും അഭിപ്രായങ്ങളുടെയും പേരിലുള്ള ധ്രുവീകരണം ഗ്രൂപ്പുകളി ൽ ഒഴിവാക്കുന്നതല്ലേ നല്ലത് നമുക്കു ചർച്ച ചെയ്യാവുന്ന എത്രയോ പൊതു മിനിമം പരിപാടികളുണ്ട്.

ഒരു പൊതു മിനിമം പരിപാടി യുടെ അടിസ്‌ഥാനത്തിൽ വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളുമുള്ള ഒരു ഡസനിലധികം കക്ഷികളെ ഒരുമിച്ചുനിർത്തി ഇന്ത്യ ഭരിച്ച യുപിഎയും ഇപ്പോൾ ഭരിക്കുന്ന എൻഡിഎയും കേരളം മാറിമാറി ഭരിക്കുന്ന എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തി ൽ മാതൃകയാക്കണം. അങ്ങനെ രാഷ്ട്രീയ നിരപേക്ഷതയുടെ ഒരു പുതുസംസ്കാരത്തിനു തുടക്കമിടാം. വ്യത്യസ്തവും വ്യതിരിക്‌തവുമായ അഭിപ്രായങ്ങളെ സർഗാത്മകതയോടെ നോക്കിക്കാണാം.

സമൂഹമാധ്യമങ്ങളല്ല എല്ലാത്തിൻറെയും അവസാന വാക്കെന്നും അവയുടെ സ്വാധീനത്തിലല്ല സമൂഹമെന്നും ബ്രെക്സിറ്റ് പോളും അമേരിക്കയിൽ ഡോണൾഡ് ട്രംപിൻറെ വിജയവും 2016ൽ നമുക്കു നൽകിയ പാഠങ്ങളാണ്. ഭിന്നിപ്പിൻറെ നയങ്ങളിൽ നിന്നു യോജിപ്പിൻറെ സാധ്യത സാധുതമാക്കാം.

ഡോ. ഡെയ്സൻ

പാണേങ്ങാടൻ, തൃശൂർ