കള്ളപ്പണത്തെ നേരിടാൻ വേണ്ടിത്തന്നെ
Monday, January 9, 2017 4:12 PM IST
ഭീകരതയും അതിൻറെ നട്ടെല്ലായ കള്ളപ്പണവും തുടച്ചുനീക്കാനുള്ള ലക്ഷ്യത്തിനുള്ള മാർഗമായാണ് നോട്ട് പിൻവലിക്കൽ നടപ്പിലാക്കിയത്. തത്ഫലമായി സാമാന്യജനങ്ങൾക്കു വളരെയേറെ വിഷമതകൾ ഉണ്ടായി എന്നതു വസ്തുതയാണ്.
ഭീകരതയാണ് ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിൻറെ വേരുകൾ കേരളത്തിൽപോലും സജീവമാണെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതു കേവലം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ടുണ്ടായതാണോ കേരളവും ഇന്ത്യയും മുന്പു ഭരിച്ചവരും ഇതിന് ഉത്തരവാദികളല്ലേ
നോട്ട് പിൻവലിക്കലിൻറെ യഥാർഥ ലക്ഷ്യത്തെ അട്ടിമറിക്കുന്ന നിരവധി നടപടികൾ അതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നുണ്ടായി എന്നതു ഗൗരവമേറിയ വിഷയമാണ്. അതിനു മുന്നൊരുക്കം ശരിയായില്ല എന്നു പറഞ്ഞു പ്രധാനമന്ത്രിയെ നേരിട്ടു കുറ്റപ്പെടുത്തുന്നതിൽ അർഥമുണ്ടോ മുൻവിധിയോടെയുള്ളതും ക്രിയാത്മകമല്ലാത്തതുമായ വിമർശനം ആർക്കും ഗുണംചെയ്യില്ല.
ഒ.ടി. ജോസഫ് അടിമാലി