Letters
കഠിനമായ ശിക്ഷ നൽകണം
Thursday, January 12, 2017 5:19 PM IST
മുൻ അധ്യാപിക വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ എന്ന തലക്കെട്ടിൽ വന്ന വാർത്ത ഞെട്ടലുളവാക്കി. മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളുമുള്ള ഒരമ്മയ്ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. ആൺമക്കളിൽ രണ്ടുപേർ ഉദ്യോഗസ്‌ഥരാണ്. നൊന്തുപ്രസവിച്ച്, ലാളിച്ച് വളർത്തി വലുതാക്കി ഒരോ നിലകളിലെത്തിച്ചു കഴിഞ്ഞാൽ പിന്നെ മാതാപിതാക്കളെ തിരിഞ്ഞുപോലും നോക്കാത്ത മക്കളുടെ എണ്ണം വർധിച്ചുവരികയാണ്. മനുഷ്യത്വമില്ലായ്മയാണ് ഇവരെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്. സമൂഹത്തിൻറെ ശക്‌തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകേണ്ട മാതാപിതാക്കളെ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുന്ന നീചൻമാരായ മക്കൾക്ക് കഠിനമായ ശിക്ഷ നൽകുന്നതിനുള്ള നിയമം ഉടൻ ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ വൃദ്ധരായ മാതാപിതാക്കൾക്ക് മക്കളിൽ നിന്നും ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ആനുകൂല്യമല്ല, അവകാശമാണ് എന്ന ബോധം എല്ലാവരിലും ഉണ്ടാകൂ.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ