Letters
സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​രം ആ​​വ​​ശ്യ​​മു​​ണ്ടോ‍?
Sunday, February 12, 2017 10:07 AM IST
കേര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​താ​​​​യി കാ​​​​ണു​​​​ന്നു. സൗ​​​​ന്ദ​​​​ര്യമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ല്ല സാം​​​​സ്കാ​​​​രി​​​​ക വൈ​​​​കൃ​​​​ത​​​​മാ​​​​ണ് അ​​​​ന്ത​​​​ർ​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. മ​​​​നു​​​​ഷ്യ​​​​ശ​​​​രീ​​​​ര​​​​ത്തെ ക​​​​ന്പോ​​​​ള വി​​​​ഭ​​​​വ​​​​മാ​​​​ക്കി പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​രം വ​​​​ഴി ചെ​​​​യ്യു​​​​ന്ന​​​​ത്. സ്ത്രീ​​​​ക​​​​ളു​​​​ടെ വ്യ​​​​ക്തി​​​​ത്വ​​​​ത്തേ​​​​യും ആ​​​​ത്മാ​​​​വി​​​​നെ​​​​ത്ത​​​​ന്നെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ തി​​​​ക​​​​ച്ചും പ്രാ​​​​കൃ​​​​ത​​​​മാ​​​​ണ്.

അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ പാ​​​​ശ്ചാ​​​​ത്യ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​മ്മു​​​​ടെ നാ​​​​ടി​​​​നെ എ​​​​വി​​​​ടെ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ന​​​​ല്ല ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​രം. ആ​​​​ർ​​​​ഷ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ക്കയ്​​​​ൽ ക​​​​ത്തി​​​​വ​​​​യ്ക്കു​​​​ന്ന ആ​​​​ഭാ​​​​സ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​രെ നി​​​​സം​​​​ഗ​​​​ത പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത് ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ​​​​ര​​​​മാ​​​​ണ്. സാം​​​​സ്കാ​​​​രി​​​​ക വി​​​​രു​​​​ദ്ധ​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളെ ത​​​​ട​​​​യു​​​​ക​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ക​​​​ട​​​​മ​​​​യെ​​​​ങ്കി​​​​ൽ സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളെ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ് വേ​​​​ണ്ട​​​​ത്.

വി.​​​​എ​​​​സ്. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, മ​​​​ണ​​​​ക്കാ​​​​ട്, തൊ​​​​ടു​​​​പു​​​​ഴ.