Letters
ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം
Sunday, February 19, 2017 10:15 AM IST
സം​സ്ഥാ​ന​ത്തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും സ​മീ​പ​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ല​ഭ്യ​ത​യും നി​യ​ന്ത്രി​ക്ക​ണം. ഭാ​വി ത​ല​മു​റ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കും അ​ടി​മ​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​തു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ല.

മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് എ​ഴു​തി​വ​യ്ക്കു​ക​യും സ​ർ​ക്കാ​ർ ത​ന്നെ നേ​രി​ട്ട് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും കോ​ട​തി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ര​ണം. ഒ​രു​ഭാ​ഗ​ത്ത് മ​ദ്യ​വി​ല്പ​ന​യെ​യും മ​ദ്യ ഉ​പ​ഭോ​ഗ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​യി ല​ഹ​രി മു​ക്തി എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തു യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു നി​ര​ക്കു​ന്ന​ത​ല്ല.

ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​യ​ത് എ​ന്തി​നാ​ണു സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്തു പ്ര​ജ​ക​ളെ കൊ​ല്ലു​ന്ന​ത്?
മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രെ​യും ഉ​പ​യൊ​ക്താ​ക്ക​ളെ​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം. എ​ങ്കി​ലേ വ​രും ത​ല​മു​റ​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

മാ​ത്യു ക​ല്ല​ടി​ക്കോ​ട്,കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, തൃ​ശൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്